മിനിക്കഥ തെക്കുമ്പാട്ടെ കുളം വറ്റിച്ച് മീൻ പിടിക്കാൻ അവസാനം തീരുമാനിച്ചു.. ഇങ്ങിനെയൊരു തീരുമാനം കൈകൊണ്ടത് മുതൽ മുഷു, വരാൽ, പരൽ, കോട്ടി, മനഞ്ഞിൽ, ചേറാൻ, തുടങ്ങിയ അന്തേവാസികളുടെയെല്ലാം വയറ്റിൽ കാന്താരി മുളക് ഇടിച്ചു പിഴിഞ്ഞ പോലെ ഇരി പിരി സഞ്ചാരം തുടങ്ങി. കുളത്തിൽ നിന്നും ഒരു ഓവുചാൽ തൊട്ടപ്പുറത്തെ കൈത്തോട്ടിലേക്ക് തുറന്നിരുന്നു. സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് ഇന്ന് അതിരാവിലെ ആ ഓവുചാലും അടച്ചു. ഒഴുക്ക് നിലച്ചതോടെ കുളത്തിലെ വെള്ളം ദുഷിക്കാനും തുടങ്ങി. -" മേനോൻ കുട്ട്യേ..മ്മക്ക് എങ്ങന്യാ മീൻ പിടിക്കണ്ടേ..? -" വലയിട്ട് ? -" കോരുവല വെക്കാം? -" അല്ലെങ്കിൽ വേണ്ട "നഞ്ഞു" ഇട്ടാലോ ? -" തോട്ട വെച്ച് പൊട്ടിച്ചാലോ ? -" ഇല്ലെങ്കിൽ കറണ്ട് കേറ്റിവിട്ട് ഷോക്കടിപ്പിച്ചാലോ? തുടരേയുള്ള ചോദ്യം ചൂണ്ടു വിരലായി എനിക്കു നേരെ നീണ്ടു വന്നപ്പോൾ, ആ ചൂണ്ടു വിരലിൽ ചാടിപിടിച്ച് കണ്ണും ചിമ്മി ഒരൊറ്റ മറുപടി കൊടുത്തു. -" നമുക്ക് മോട്ടോർ പമ്പ് വെച്ച് വെള്ളം വറ്റിക്കാം..!! -" ന്നാ വാരിയൻമാരെ കുളത്തിലെ മണ്ണെണ്ണ പമ്പ് കൊണ്ട് വരാം. അതാവുമ്പോ ചെലവ്...
'കീബോര്‍ഡില്‍ നിന്നൂർന്നു വീണ ഇടവപ്പാതി ബ്ലോഗില്‍ ചിണുങ്ങിപ്പെയ്തു"