Skip to main content

കരീമിന്‍റെ തട്ടുകട


'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്'
കഥ 
നേരം സന്ധ്യയായി തുടങ്ങി. നിലമ്പൂരിലേക്കും, വണ്ടൂരിലേക്കും തിരിയുന്ന കവലയുടെ ഓരം ചേർന്നാണ് കരീമിന്‍റെ തട്ടുകട.

പണ്ട് പെട്രോ മാക്സ് ഉപയോഗിച്ചിരുന്ന സ്ഥാനത്തു ഇന്ന്, ഇൻവെർട്ടർ കൊണ്ടുള്ള വെളിച്ച  സംവിധാനങ്ങളൊക്കെ ആയി,  കരീമിന്‍റെ തട്ടുകടക്ക്!!

പക്ഷെ വിഭവങ്ങൾ ഉണ്ടാക്കുന്നത് ഇപ്പോഴും പഴയ മണ്ണെണ്ണ സ്റ്റൗ ഉപയോഗിച്ചായതുകൊണ്ട്,  സ്റ്റൗ കത്തുമ്പോൾ ഉണ്ടാവുന്ന ഒരു പ്രത്യേക ശബ്ദവും, കത്തിയ മണ്ണെണ്ണയുടെ  മണത്തോടുമൊപ്പം, കോഴി പൊരിക്കുന്നതിന്‍റെയും, നെയ് ‌ച്ചോറിന്‍റെയും മണവും ചുറ്റും പരക്കും, പിന്നെ മണം പിടിച്ച മൂക്കുകൾ ഓരോന്നും തട്ടുകടയുടെ ഓരം പറ്റി ഇരിപ്പുറപ്പിക്കാൻ തുടങ്ങും.

എണ്ണയിൽ തിളച്ചു മറിയുന്ന  കോഴിക്കാലുകൾ തവി കൊണ്ട് മറിച്ചിടുമ്പോൾ, ചട്ടിയുടെ വക്കിൽ അടിച്ച് കരീം ഒരു പ്രത്യക ശബ്ദം ഉണ്ടാക്കുന്നതോടെ പരിസരം മുഴുവൻ ഉണരാൻ തുടങ്ങും.

പകൽ മുഴുവൻ ഓടിയതിന്‍റെ ക്ഷീണം തീർക്കാൻ ഓട്ടോറിക്ഷകൾ ചുറ്റും പാർക്ക് ചെയ്യാൻ തുടങ്ങി. ബൈക്കുകളിൽ ചെറുപ്പക്കാർ ചുറ്റും കറങ്ങി ഒരു ഭാഗത്തേക്ക് ഓരം ചേർത്ത് നിർത്തി തങ്ങളുടെ സാനിദ്ധ്യം അറിയിക്കുന്നുണ്ട്.

കൺമുമ്പിൽ തയ്യാറായി വരുന്ന ഈ ഭക്ഷണം തീർക്കുന്ന മോഹവലയം കൊണ്ടു തന്നെയാവാം, ഹോട്ടലിൽ നിന്നും കഴിക്കുന്ന ഭക്ഷണത്തേക്കാൾ ആൾക്കാർ  ഭക്ഷണം കഴിക്കാൻ ഇവിടെ ആവേശം കാണിക്കുന്നത്.

ഇടതു കയ്യിൽ നെയ്‌ച്ചോറും, അതിനു നടുവിലായി പൊരിച്ച കോഴിയും വെച്ച് കുഞ്ഞാൻ കഴിക്കാൻ തുടങ്ങി, ആ   മുഖത്ത് വരുന്ന നവരസങ്ങളും, ആത്മാർത്ഥതയും കണ്ടാൽ നമുക്കും അറിയാതെ ഒരു തട്ട് തട്ടാനുള്ള ഒരാവേശമൊക്കെ തോന്നും!!

ഇത് കണ്ടുകൊണ്ടു വരുന്ന ബാലേട്ടൻ കുഞ്ഞാനോടു ചോദിച്ചു.

"അല്ല കുഞ്ഞാനെ നീ തട്ടുന്നത് കണ്ടാ തോന്നും നെന്‍റെ  വീട്ടിൽ ഒന്നും ഉണ്ടാക്കാറില്ലേന്ന്?"

ചോദ്യം ഇഷ്ട്ടപ്പെട്ടില്ലെങ്കിലും ചുണ്ടുകൾ കോട്ടി കുഞ്ഞാൻ പറഞ്ഞു.

"അയ്ന് ഓള്പ്പം എന്തണ്ടാക്ക്യാലും തിന്നാൻ കൊള്ളൂല"

"വീട്ടിൽക്ക് എന്തെങ്കിലും മര്യാദക്ക്  വാങ്ങി കൊടുത്താലല്ലേ ഓള് തൊള്ളക്കു രുചിള്ള എന്തേലും ണ്ടാക്കി തരൂ" എന്ന് ബാലേട്ടൻ തിരിച്ചു ചോദിച്ചപ്പോൾ പ്രത്യേകിച്ച് ഭാവ വ്യത്യാസമൊന്നും കുഞ്ഞാനിൽ കണ്ടില്ല..!!

കുറച്ചപ്പുറത്തു ഓംലെറ്റും, ബ്രഡ്ഡും കഴിച്ചു കൊണ്ടിരിക്കുന്ന ദാസൻ മുഖം ഉയർത്തി പ്രഖ്യാപിച്ചു!!

"ഇപ്പൊ ബാലേട്ടൻ പറഞ്ഞത് ഒരൊന്നൊന്നര മറുപടിയാ"

പക്ഷെ എല്ലാവരെയും ഞെട്ടിച്ച്, ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടിയാണ് കുഞ്ഞാനിൽ നിന്നും ഉണ്ടായത്.

"ഒക്കെ ശരിയാണ് പക്ഷെ, ന്‍റെ കുട്ട്യാൾക്കു ഒന്നും കൊടുക്കാൻ പറ്റണില്ലെല്ലോ എന്നോർക്കുമ്പോ പള്ളന്‍റെ ഉള്ളിൽ കൂടെ ഒരാന്തലാണ് !! പിന്നെ എനിക്ക് ആ വിഷമം തീരണമെങ്കിൽ അപ്പത്തന്നെ കിട്ടണം എന്തെങ്കിലും വയറു നിറച്ച് കഴിക്കാൻ..!!"

കൈ കഴുകി ഒരു ബീഡി ആഞ്ഞു വലിച്ചു കൊണ്ട് ശങ്കരേട്ടൻ പിറു പിറുത്തു..

"നല്ല  ബെസ്‌റ്റ് ജന്മം"

തട്ടുകടയുടെ നേരെ എതിർവശത്താണ് ഞങ്ങൾ നാല് പേർ വൈകുന്നേരമായാൽ സൊറ പറഞ്ഞിരിക്കാറ്. ഇവിടെ  ഇരുന്നാൽ അങ്ങാടിയിൽ നടക്കുന്ന എല്ലാ കാഴ്ചകളും ഒരു ബിഗ് സ്‌ക്രീനിൽ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ കളി കാണുന്ന ആവേശത്തോടെ ഇരുന്നു കാണാം.

കൂട്ടത്തിൽ ഉള്ള ഷിബു അർദ്ധരാത്രിയോടെ തട്ടുകട അടക്കാൻ നേരം ദിവസവും ഒരു പൊതി വാങ്ങി മടിയിൽ വെച്ച് പോവുന്നത് ശ്രദ്ധയിൽ പെടാറുണ്ടെങ്കിലും, ഇന്ന് അവൻ വാങ്ങി പോയതിനു പിന്നാലെ ചെന്ന് തട്ടുകടയിലെ കരീമിനോട് പതുക്കെ ചോദിച്ചു.

"ഇത് ആർക്കാ ഇവൻ ദിവസവും മേടിച്ചു പോവുന്നത്?"

"അതറിയില്ലേ  അവന്‍റെ സ്വന്തം ഭാര്യ സുലൂന് തന്നെ !!"

തെല്ല് ആശ്ചര്യത്തോടെയാണ് അത് കേട്ടതെങ്കിലും, ഞാനറിയാതെ എന്‍റെ നാവിൽ നിന്നും ആ ചോദ്യം അറിയാതെ ഊർന്നു  വീണു.

"ങേ അപ്പൊ അവിടയും ഒന്നും വെക്കാറില്ലേ?"

"വെയ്‌ക്കൊക്കെ ചെയ്യും, പക്ഷെ വീട്ടില് ഒരുപാടു ആളുകൾ ഉള്ളതല്ലേ, ആരും വേറെ പോയിട്ടില്ലല്ലോ. ആ കുട്ടിക്ക് അതിരാവിലെ അടുക്കളയിൽ പണി തുടങ്ങിയാൽ പിന്നെ രാത്രി കിടക്കുമ്പോഴേക്കും അതിന്‍റെ നടുവൊടിയും. എല്ലാം കഴിഞ്ഞു കിടക്കാനാവുമ്പോഴേക്കും അതിന്‍റെ കാര്യം മിക്കവാറും പട്ടിണിയായിരിക്കും. കല്യാണം കഴിഞ്ഞു ഇത്രയും ആയെങ്കിലും ഒരു കുഞ്ഞുണ്ടാവാത്തതുകൊണ്ടു ആരുടേയും പരിഗണനയും കിട്ടുന്നുമില്ല, പ്രത്യേകിച്ചു ഉമ്മയുടെയും, ബാപ്പയുടെയും..!!"

അതെ, കല്യാണം കഴിച്ചു വരുന്ന പെൺകുട്ടികൾക്ക്, ഭർത്താവിന്റെ വീട്ടിലുള്ളവരുടെ സ്നേഹം പിടിച്ചു പറ്റാനുള്ള എളുപ്പ വഴി ഒരു കുഞ്ഞു തന്നെ..!!

ഇങ്ങിനെ ഓരോന്ന് ചിന്തിച്ച്, കൂരിരുട്ടിൽ എല്ലാവരും ഉറങ്ങിയ ഈ സമയത്തു അവനറിയാതെ ഞാൻ അവനെ പിന്തുടർന്നു.

സുലൂ... എന്നൊരു നേർത്ത  വിളി ആ വാതിലിന്‍റെ വിടവിലൂടെ.. അന്ധകാരത്തെ കീറിമുറിച്ച് സുലു കിടക്കുന്നിടത്തു ചെന്ന് ശ്രങ്കരിച്ച് നിന്നു. പുറത്തു വാതിൽ തുറക്കുന്നതും കാത്തിരുന്ന ഷിബുവിന്‍റെ കൈ പിടിച്ചു ആരെയും ഉണർത്താതെ  പതുക്കെ സുലു ഷിബുവിനെ അകത്തേക്ക് കൊണ്ടു പോയി.

അവന്‍റെ ബെഡ്‌റൂമിലെ വിളക്ക് തെളിഞ്ഞപ്പോൾ, ഒരു കൊച്ചു കുഞ്ഞിന് ഭക്ഷണം കൊടുക്കുന്ന കൗതുകത്തോടെ സുലൂന്‍റെ വായിൽ, കരീമുണ്ടാക്കിയ നെയ്ച്ചോറും, കോഴി പൊരിച്ചതും വെച്ച് കൊടുക്കുന്നത് മനസ്സിൽ സങ്കൽപ്പിച്ച് ഞാൻ ഷിബു  വീട്ടിലേക്കു നടന്നു.

നേരം ഒരുപാട് ഇരുട്ടിയിരിക്കുന്നു..

കയ്യിൽ പൊതിയില്ലെങ്കിലും തന്നെയും ഒരു കുടുംബം ഭക്ഷണം വിളമ്പി വെച്ച് കാത്തിരിക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ, ഷിബുവിന്‍റെ നടത്തത്തിന്‍റെ വേഗത ഒന്നു കൂടി  ദൃതിയിലാക്കി.





Comments

  1. താങ്കളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം

    ReplyDelete

Post a Comment

Popular posts from this blog

ആശ്വാസമാകുന്ന മന്ത്രങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ ഉണക്കമുളകും കല്ലുപ്പും ചേർത്ത് വാഴയിലയിൽ ഓലപ്പടക്കം പോലെ പൊതിഞ് തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് കൂട്ടി പിടിച്ച് തനിക്ക് അഭിമുഖമായി ഉമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞിന്റെ മൂർദ്ദാവിനു മുകളിൽ പല തവണയായി വൃത്തം വരച്ച് താഴോട്ട് ഉഴിയുമ്പോൾ കദിയാത്താന്റെ കണ്ണുകൾ പാതിയടഞ്ഞിരുന്നു. ചുണ്ടിൽ ശൂ..ഫാ..എന്നൊരു അശരീരി തത്തിക്കളിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം ഇതിങ്ങനെ ആവർത്തിച്ചതിനു ശേഷം കദിയാത്ത ഇരുന്ന പലകയിൽ നിന്നും മൂട് തട്ടി എണീറ്റ് അടുക്കളയിലേക്ക് നേരെ വെച്ച് പിടിച്ചു. ഒരു നിമിഷം ആ കുട്ടിയെ മന്ത്രിച്ച് ഉഴിഞ്ഞ ഉപ്പും മുളകും കൊണ്ട് പൊതിഞ്ഞ ആ പൊതി നെഞ്ചോടു ചേർത്ത് പിടിച്ചു കണ്ണുകളടച്ചു എന്തെല്ലാമോ മന്ത്രിച്ച് ചൊല്ലിയതിനു ശേഷം അടുപ്പിലെ കത്തിക്കൊണ്ടിരിക്കുന്ന കനലിലേക്ക് ഒറ്റ ഏറു കൊടുത്തു. കനലിൽ കത്തിക്കരിഞ്ഞ മുളകിന്റെ രൂക്ഷഗന്ധം മൂക്കിനുള്ളിലേക്കു അരിച്ചു കേറിയപ്പോൾ തന്നെ കദിയാത്തയും കൂടെയുള്ള ഉമ്മയും കുഞ്ഞും നിന്ന് തുമ്മാൻ തുടങ്ങി. ഉടനെ കദിയാത്ത പ്രഖ്യാപിച്ചു. -' ഇത് കൊതി കൂടിയത് തന്നെ..!! മന്ത്രിച്ചൂതിയ ഉപ്പും മുളകും അടുപ്പിലേക്കിട്...

തണലാവുന്ന പെൺമരങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ   പത്തു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നാണ് എന്റെ പ്രിയ സുഹൃത്ത് സൈദ്ന്റെ വീടിന്റെ പടി ചവിട്ടുന്നത്. അകത്തേക്ക് കയറിയപ്പോൾ തന്നെ കഷായത്തിന്റെയും, കുഴമ്പിന്റെയും രൂക്ഷ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. സൈദ് കിടക്കുന്ന കട്ടിലിന് അരികുപറ്റി ഇരിക്കുമ്പോൾ അവൻ ഒരു വല്ലാത്ത സന്തോഷത്തോടെ എന്നെ തന്നെ ഇമവെട്ടാതെ നോക്കിയിരുന്നു. സമയം രാവിലെ പത്തു മണിയായതു കൊണ്ട് സൈദിന്റെ മോള് സഫിയ, അവളുടെ ജോലിയെല്ലാം പെട്ടെന്ന് തീർത്തതിനു ശേഷം ഒരു കെട്ട് മാക്സി എടുത്ത് തലയിൽ വെച്ച് വീട്‌ വീടാന്തരം കേറിയിറങ്ങിയുള്ള കച്ചവടത്തിന് അവൾ പുറപ്പെട്ടു. -" സഫിയ മോളാണ് എന്റെയും ആയിശൂന്റെയും എല്ലാ കാര്യങ്ങളും നോക്കുന്നത്.. -" അപ്പൊ സഫ്‌വാനോ ? ഞാൻ ചോദിച്ചു. -" അവൻ കുടുംബവുമായി ബാംഗ്ളൂരാ..ജോലിത്തിരക്ക് കാരണം വരാറൊന്നുമില്ല.. അതു പറയുമ്പോൾ സെയ്ദിന്റെ മുഖത്ത് ഒരു വല്ലായ്‌മ മുഴച്ചു നിന്നു. -" സഫിയ മോൾ രാവിലെ അഞ്ചുമണിക്ക് അടുക്കളയിൽ തുടങ്ങുന്ന അവളുടെ ജോലി ഒമ്പതരയോടെയാണ് അവസാനിക്കുന്നത്, എന്നെ ബാത്‌റൂമിൽ എടുത്തു കൊണ്ടു പോയി പ്രഭാത കൃത്യങ്ങളൊക്കെ ...

പ്രിയതമ പറഞ്ഞത്

ഓര്‍മ്മകള്‍  " നിങ്ങളൊക്കെ പോയി. നാലാം ദിവസം ഇവനും പടിയിറങ്ങി. ഇപ്പോ ഒരു വിവരവും ഇല്ല. ജീവിച്ചിരിപ്പുണ്ടാവില്ല. ഉണ്ടെങ്കിൽ എന്നെ കാണാൻ ഇടക്ക് ഓടി വരുന്നതാണ്. ഒറ്റക്കിരിക്കുമ്പോ അവനൊരു കൂട്ടായിരുന്നു. അവന്റെ കളികൾ കാണുമ്പോ മനസ്സിനു വല്ലാത്തൊരു സന്തോഷാണ്. ഇനി പുതിയ ഒരെണ്ണം മെരുക്കി യെടുക്കണം. 'ചൊറുക്ക് ' നെ പൊലെ ചൊറുക്കുള്ള ഒന്നിനെ കിട്ടണം." മുകളിൽ കൊടുത്തിരിക്കുന്ന വരികൾ ഭാര്യ ചെറിയുടേതാണ്. വീട്ടിൽ ഒറ്റക്കിരുന്ന് മടുത്തപ്പോളായിരിക്കാം അവൾ ഇങ്ങനെ ഒരു മെസ്സേജ് എനിക്കയച്ചത്. വായിച്ചപ്പോൾ മനസ് സിൽ തട്ടി. വല്ലാത്ത ഒരു ഫീലിങ്ങും അനുഭൂതിയും. ഇതിൽ പ്രതിപാദിച്ച 'ചൊറുക്ക് ' താഴെ കൊടുത്ത പൂച്ചയുടെ പേരാണ്. മക്കളും അവളും ഇവനെ അങ്ങനെയാണ് വിളിച്ചിരുന്നത്. ഞാൻ നാട്ടിൽ ഉള്ളപ്പോൾ വീടിനുള്ളിൽ ഒരു സർവ്വാധികാരിയുടെ ഭാവമായിരുന്നു ഇവന്. മീൻ അല്ലാതെ വേറൊരു ഭക്ഷണവും അവനു പിടിക്കില്ല. അതും പച്ചമീൻ തന്നെ വേണം. മോൻ അങ്ങാടിയിൽ പോയി മീൻ കൊണ്ട് വരുമ്പോൾ അവനുള്ള മത്തി കയ്യിൽ കരുതിയിട്ടുണ്ടാകും. പിന്നെ അത് കിട്ടുന്നത് വരെ അവന്റെ പിറകെ ബഹളം വെച്ച് നടക്കും. പിന്നെ രാത്രി ഉറങ്ങാൻ നേര...