Skip to main content

പ്രിസ്‌മ

മിനിക്കഥ
-"അന്ന്,
വീടിന്റെ ജനൽ പാളിയിൽ അമിതാ ബച്ചന്റെ ഫോട്ടോ കളർ ചോക്ക് കൊണ്ട് വരച്ചപ്പോൾ വല്ലിയുമ്മ പറഞ്ഞു..
"ബാവുട്ടിയെ ഇങ്ങനെ മനുസ്സമ്മാരെ പോട്ടം ഞമ്മക്ക് വരക്കാം പാടില്ല, ആയിറ്റങ്ങൾക്ക് ജീവൻ കൊടുക്കാൻ കജ്ജോ അനക്ക് ? "
ഇതു കേട്ട് കണ്ണിറുക്കി, ഒരു കുസൃതി ചിരിയുമായി.. നീ വരച്ചോടാ ഞാനുണ്ട് നിന്റെ കൂടെ എന്ന് വല്ലിയുമ്മ കാണാതെ ആംഗ്യം കാണിച്ച് മൗനസമ്മതം തന്നു ഉപ്പ..
ഓരോ വർഷവും വീട് പെയിന്റ് ചെയ്യുമ്പോൾ ആ ജനൽ പാളി പെയിന്റ് ചെയ്യാതെ ബാക്കി വെച്ച് എന്നോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പെയിന്റർ അലവി കാക്ക..
റമദാൻ മാസത്തെ വരവേൽക്കുന്നതിനു മുന്നോടിയായി ചുമരും, ജനലും, വാതിലും കഴുകി വൃത്തിയുമാക്കുമ്പോൾ ആ ജനൽപാളിയിൽ വെള്ളം തട്ടാതെ പ്രത്യേകം ശ്രദ്‌ധിച്ചു ഉമ്മ..
മുറ്റത്തു പന്ത് കളിക്കുമ്പോൾ ജനൽ പാളിയിൽ കരുതലോടെ, ചിത്രത്തിൽ പന്ത് തട്ടാതെ സ്നേഹം പങ്കുവെച്ചു എന്റെ കളിക്കൂട്ടുകാർ..
=" ഇന്ന്,
ഐ പാഡിന്റെ സ്‌ക്രീനിൽ മോന്റെ വിരലുകൾ താളമിട്ടു , ലക്ഷണമൊത്ത എന്റെ ഒരു എണ്ണഛായ ചിത്രത്തിനു വേണ്ടി..എന്റെ ഷഷ്ഠിപൂർത്തിക്കു സമ്മാനിക്കാൻ..
കണ്ണുകൾ വരച്ചു പെൻസിൽ ഇല്ലാതെ. മീശ വരച്ചു ബ്രഷില്ലാതെ. മുഖത്തിനു നിറം കൊടുത്തു എണ്ണഛായമില്ലാതെ. തെറ്റിയ പുരികം മായ്ച്ചു, മായ്ക്ക് റബ്ബർ ഇല്ലാതെ.
എന്നിട്ടും തൃപ്തി വരാതെ *പ്രിസ്‌മ * യിൽ അലക്കിയെടുത്തു ..!! ഉദാത്തമായ ഒരു രവിവർമ്മ ചിത്രത്തിന്റെ "ലുക്ക് " കിട്ടാൻ വേണ്ടി..!!

Comments

Popular posts from this blog

ആശ്വാസമാകുന്ന മന്ത്രങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ ഉണക്കമുളകും കല്ലുപ്പും ചേർത്ത് വാഴയിലയിൽ ഓലപ്പടക്കം പോലെ പൊതിഞ് തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് കൂട്ടി പിടിച്ച് തനിക്ക് അഭിമുഖമായി ഉമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞിന്റെ മൂർദ്ദാവിനു മുകളിൽ പല തവണയായി വൃത്തം വരച്ച് താഴോട്ട് ഉഴിയുമ്പോൾ കദിയാത്താന്റെ കണ്ണുകൾ പാതിയടഞ്ഞിരുന്നു. ചുണ്ടിൽ ശൂ..ഫാ..എന്നൊരു അശരീരി തത്തിക്കളിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം ഇതിങ്ങനെ ആവർത്തിച്ചതിനു ശേഷം കദിയാത്ത ഇരുന്ന പലകയിൽ നിന്നും മൂട് തട്ടി എണീറ്റ് അടുക്കളയിലേക്ക് നേരെ വെച്ച് പിടിച്ചു. ഒരു നിമിഷം ആ കുട്ടിയെ മന്ത്രിച്ച് ഉഴിഞ്ഞ ഉപ്പും മുളകും കൊണ്ട് പൊതിഞ്ഞ ആ പൊതി നെഞ്ചോടു ചേർത്ത് പിടിച്ചു കണ്ണുകളടച്ചു എന്തെല്ലാമോ മന്ത്രിച്ച് ചൊല്ലിയതിനു ശേഷം അടുപ്പിലെ കത്തിക്കൊണ്ടിരിക്കുന്ന കനലിലേക്ക് ഒറ്റ ഏറു കൊടുത്തു. കനലിൽ കത്തിക്കരിഞ്ഞ മുളകിന്റെ രൂക്ഷഗന്ധം മൂക്കിനുള്ളിലേക്കു അരിച്ചു കേറിയപ്പോൾ തന്നെ കദിയാത്തയും കൂടെയുള്ള ഉമ്മയും കുഞ്ഞും നിന്ന് തുമ്മാൻ തുടങ്ങി. ഉടനെ കദിയാത്ത പ്രഖ്യാപിച്ചു. -' ഇത് കൊതി കൂടിയത് തന്നെ..!! മന്ത്രിച്ചൂതിയ ഉപ്പും മുളകും അടുപ്പിലേക്കിട്...

ജേക്കബിന്‍റെ സ്വർഗ്ഗരാജ്യം

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ   എന്‍റെ വീടിന്‍റെ തൊട്ടപ്പുറത്തായിരുന്നു അന്ന് കള്ള് ഷാപ്പ് സ്ഥിതി ചെയ്തിരുന്നത്. ഷാപ്പിൽ വൈകു ന്നേരമായാൽ സ്ഥിരമായി കുടിക്കാൻ വരുന്ന ചിലരുണ്ട്. പൊക്കൻ ചെള്ളി, കാരി കുഞ്ഞൻ, നെടുമ്പൻ ചന്ദ്രൻ.. ഇങ്ങിനെ പോവുന്നു ആ നീണ്ട നിര. പാടത്തു പണി യെടുത്തും, കൂലിപ്പണി ചെയ്തും നടന്നിരുന്ന സാധാരണക്കാരുടെ വൈകുന്നേരങ്ങൾ ഉല്ലാസപ്രദമാക്കാനുള്ള ആശ്രയമായിരുന്നു ഈ കള്ള് ഷാപ്പ്. വരുന്നവരെ മുഴുവൻ ഊട്ടാനുള്ള കള്ള് ചെത്താൻ മാത്രം തെങ്ങൊന്നും ഞങ്ങളുടെ നാട്ടിൽ ഇല്ലാത്തതു കൊണ്ട് അല്ലറ ചില്ലറ പൊടികളും, കുമ്പളങ്ങയും, പെട്ടെന്ന് തലയ്ക്കു കേറാൻ പാകത്തിന് എന്തൊക്കെയോ കൃത്രിമങ്ങളും ചേർത്ത് ഉണ്ടാക്കുന്ന ഒരു തരം ഉന്മാദമാണ് അവിടെ വിളമ്പുന്നത് എന്നത് പരസ്യമല്ലാത്ത രഹസ്യമാണ്. വൈകുന്നേരമായാൽ പിന്നെ കുടിയും ബഹളവുമായി ഷാപ്പ് സജീവമാകും. ഇതിനെല്ലാം മൂകസാക്ഷിയായി ഒരു കാടൻപൂച്ച ഇവരുടെയൊക്കെ കാലിനിടയിൽ കൂടി, അവർ തിന്നു വലിച്ചെറിയുന്ന മീൻ മുള്ളും, കപ്പക്കഷ്ണവും തിന്ന് നടക്കുന്നുണ്ടാവും. ഇതിനിടയിൽ രാമൻ കുട്ടി ആശാരി അടിവയറും അമർത്തി പിടിച്ച് മുകളിലത്തെ കണ്ടത്തിലെ പൊന്തക്കാട...

തണലാവുന്ന പെൺമരങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ   പത്തു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നാണ് എന്റെ പ്രിയ സുഹൃത്ത് സൈദ്ന്റെ വീടിന്റെ പടി ചവിട്ടുന്നത്. അകത്തേക്ക് കയറിയപ്പോൾ തന്നെ കഷായത്തിന്റെയും, കുഴമ്പിന്റെയും രൂക്ഷ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. സൈദ് കിടക്കുന്ന കട്ടിലിന് അരികുപറ്റി ഇരിക്കുമ്പോൾ അവൻ ഒരു വല്ലാത്ത സന്തോഷത്തോടെ എന്നെ തന്നെ ഇമവെട്ടാതെ നോക്കിയിരുന്നു. സമയം രാവിലെ പത്തു മണിയായതു കൊണ്ട് സൈദിന്റെ മോള് സഫിയ, അവളുടെ ജോലിയെല്ലാം പെട്ടെന്ന് തീർത്തതിനു ശേഷം ഒരു കെട്ട് മാക്സി എടുത്ത് തലയിൽ വെച്ച് വീട്‌ വീടാന്തരം കേറിയിറങ്ങിയുള്ള കച്ചവടത്തിന് അവൾ പുറപ്പെട്ടു. -" സഫിയ മോളാണ് എന്റെയും ആയിശൂന്റെയും എല്ലാ കാര്യങ്ങളും നോക്കുന്നത്.. -" അപ്പൊ സഫ്‌വാനോ ? ഞാൻ ചോദിച്ചു. -" അവൻ കുടുംബവുമായി ബാംഗ്ളൂരാ..ജോലിത്തിരക്ക് കാരണം വരാറൊന്നുമില്ല.. അതു പറയുമ്പോൾ സെയ്ദിന്റെ മുഖത്ത് ഒരു വല്ലായ്‌മ മുഴച്ചു നിന്നു. -" സഫിയ മോൾ രാവിലെ അഞ്ചുമണിക്ക് അടുക്കളയിൽ തുടങ്ങുന്ന അവളുടെ ജോലി ഒമ്പതരയോടെയാണ് അവസാനിക്കുന്നത്, എന്നെ ബാത്‌റൂമിൽ എടുത്തു കൊണ്ടു പോയി പ്രഭാത കൃത്യങ്ങളൊക്കെ ...