Skip to main content

Posts

Showing posts from February, 2018

ആവാസവ്യവസ്ഥ

മിനിക്കഥ   തെക്കുമ്പാട്ടെ കുളം വറ്റിച്ച് മീൻ പിടിക്കാൻ അവസാനം തീരുമാനിച്ചു.. ഇങ്ങിനെയൊരു തീരുമാനം കൈകൊണ്ടത് മുതൽ മുഷു, വരാൽ, പരൽ, കോട്ടി, മനഞ്ഞിൽ, ചേറാൻ, തുടങ്ങിയ അന്തേവാസികളുടെയെല്ലാം വയറ്റിൽ കാന്താരി മുളക് ഇടിച്ചു പിഴിഞ്ഞ പോലെ ഇരി പിരി സഞ്ചാരം തുടങ്ങി. കുളത്തിൽ നിന്നും ഒരു ഓവുചാൽ തൊട്ടപ്പുറത്തെ കൈത്തോട്ടിലേക്ക് തുറന്നിരുന്നു. സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് ഇന്ന് അതിരാവിലെ ആ ഓവുചാലും അടച്ചു. ഒഴുക്ക് നിലച്ചതോടെ കുളത്തിലെ വെള്ളം ദുഷിക്കാനും തുടങ്ങി. -" മേനോൻ കുട്ട്യേ..മ്മക്ക് എങ്ങന്യാ മീൻ പിടിക്കണ്ടേ..? -" വലയിട്ട് ? -" കോരുവല വെക്കാം? -" അല്ലെങ്കിൽ വേണ്ട "നഞ്ഞു" ഇട്ടാലോ ? -" തോട്ട വെച്ച് പൊട്ടിച്ചാലോ ? -" ഇല്ലെങ്കിൽ കറണ്ട് കേറ്റിവിട്ട് ഷോക്കടിപ്പിച്ചാലോ? തുടരേയുള്ള ചോദ്യം ചൂണ്ടു വിരലായി എനിക്കു നേരെ നീണ്ടു വന്നപ്പോൾ, ആ ചൂണ്ടു വിരലിൽ ചാടിപിടിച്ച് കണ്ണും ചിമ്മി ഒരൊറ്റ മറുപടി കൊടുത്തു. -" നമുക്ക് മോട്ടോർ പമ്പ് വെച്ച് വെള്ളം വറ്റിക്കാം..!! -" ന്നാ വാരിയൻമാരെ കുളത്തിലെ മണ്ണെണ്ണ പമ്പ് കൊണ്ട് വരാം. അതാവുമ്പോ ചെലവ്...

പ്രണയം

മിനിക്കഥ   ശൈലജ ടീച്ചർ ബോർഡിൽ അന്ന് കോറിയിട്ട ചോക്ക് കൊണ്ടുള്ള മുഴുവൻ വരികളും ഒരു ദയയുമില്ലാതെ കണക്ക് മാഷ് തന്റെ ഊഴമെത്തിയപ്പോൾ ഡസ്റ്റര് കൊണ്ട് മായ്ക്കും നേരം താഴേക്ക് ഊർന്നു വീണത് 'പരാഗണം'എന്ന വിഷയത്തിൽ ടീച്ചർ അന്ന് എടുത്ത ചൂടുള്ള ക്ലാസ്സിലെ വരികളായിരുന്നു. പുതിയ സമവാക്യങ്ങളും, കൂട്ടലും കിഴിക്കലുമായി പിന്നീടുള്ള മാധവൻ മാഷെ ഊഴമായാൽ പിന്നെ കയ്യിലെ ചോക്കും ബോർഡും തമ്മിൽ ഒരു യുദ്ധസമാനമായ പ്രതീതിയായിരിക്കും ക്ലാസ് തീരുന്നതു വരെ. ഇതിനിടയിൽ റോക്കറ്റ് വിട്ടത് പോലെ മാഷെ കയ്യിലെ ചോക്കുകൾ ബാക്ക ് ബെഞ്ചിലേക്കും അപൂർവ്വം ചില നേരത്ത് പെൺകുട്ടികൾ ഇരിക്കുന്ന ഭാഗത്തേക്കും ചീറിപ്പായും. മുജീബ് മാഷെ ഹിസ്റ്ററി ക്ലാസ്സിന്റെ ആഗമനത്തോടെ ബോർഡിൽ അവശേഷിക്കുന്ന മാധവൻ മാഷെ കണക്കുകളേയും ഡസ്റ്റർ ഒപ്പിയെടുക്കും. ബാക്കി വരുന്നത് ചോക്ക് പൊടിയായി താഴത്തേക്ക് ഊർന്നു വീഴും. അധ്യാപകരും അവരുടെ വിഷയങ്ങളും മാറി മാറി വന്നും പോയുമിരിക്കുമ്പോഴും ഒരിക്കലും മായാതെ കിടക്കുന്ന ചിലതുണ്ടായിരിക്കും സ്കൂളിന്റെ മൂത്രപ്പുരയിലെ ചുമരിലും അരമതിലിലും മറ്റും. കാലവും പ്രകൃതിയും എത്ര മായ്ക്കാൻ ശ്രമിച്ചാലും ആ പേരുകൾ അല്പം ...

മുയല്‍

മിനിക്കഥ   ഞാനിന്നൊരു മുയലിനെ പിടിച്ചു. ഒരു ക്യാരറ്റിന്റെ കഷ്ണം കെണിയിൽ ഒരുക്കി വെച്ചാണ് ഞാൻ ആ സൂത്രപ്പണി ചെയ്തത്. ഏതായാലും എന്റെ കെണിയിൽ അവൻ കുടുങ്ങിയത്തിന്റെ അത്യാഹ്ലാദത്തിലാണ് ഞാൻ. തെല്ലൊരഭിമാനത്തോടെ ഞാനതിന്റെ തുടിക്കുന്ന നെഞ്ചിലൂടെ എന്റെ കൈ ഇഴഞ്ഞു നീങ്ങുന്നേരം അതിന്റെ കുഞ്ഞു മുലക്കണ്ണുകൾ എന്റെ വിരലിൽ തൊട്ടു. ചൂണ്ടു വിരലിൽ പൊടിഞ്ഞ നനവിന് മുലപ്പാലിന്റെ മണം. മനസ്സിൽ ഉറപ്പിച്ചു. ഇതൊരു പെണ്ണാണ്. അമ്മയും കൂടിയാണ്. പ്രസവിച്ചിട്ട് കുറച്ചു ദിവസമേ ആവാൻ വഴിയുള്ളൂ. ഈ അമ്മ തന്റെ കുഞ്ഞുങ്ങൾക്ക് വ േണ്ടി അന്നം തേടി ഇറങ്ങിയതാവാം. ആ കുഞ്ഞുങ്ങൾ ഇപ്പോൾ തങ്ങളുടെ അമ്മയെ കാണാതെ നിലവിളിക്കുന്നുമുണ്ടാവാം. ഓരോ പ്രലോഭനങ്ങൾക്ക് പിറകിലും ഒരു അപകടം ഒളിഞ്ഞിരിപ്പുണ്ടാവും. അതിനെ ബുദ്ധിപൂർവ്വം നേരിടുന്നവർ ജീവിതത്തിൽ വിജയിക്കും. പക്ഷെ ഒരു ക്യാരറ്റിന്റെ പ്രലോഭനത്തിൽ വീണ ഈ അമ്മ മറ്റൊരു അമ്മയുടെ മുമ്പിൽ ഒരു ഇര മാത്രം..! ചിന്തകൾ കാട് കേറുമ്പോൾ അങ്ങ് കുറച്ചപ്പുറത്തെ അടുക്കളയിൽ ഒരു കത്തി മൂർച്ച കൂടി വരുന്നുണ്ട്. മല്ലിയും മുളകും വരുത്തരച്ചതിന്റെ ഗന്ധം ആ പരിസരമാകെ പരക്കുന്നുമുണ്ട്. അടുക്കളയിലെ മുന്നൊരുക്ക...

നെറ്റിയിൽ വിയർപ്പ് പൊടിയുന്ന നേരം

  കഥ   വാപ്പു ഹാജി ഒരു തികഞ്ഞ വിശ്വാസി ആയിരുന്നു. അത് എങ്ങിനെയുള്ള വിശ്വാസം എന്ന് ചോദിച്ചാൽ നിങ്ങൾ ഉദ്ദേശിക്കുന്ന ദൈവവിശ്വാസമോ, അന്ധവിശ്വാസമോ ഒക്കെ ആണെങ്കിലും അതിനുമപ്പുറം ആ വിശ്വാസത്തിന് ഒരു തലമുണ്ട്. അതായത് മനസ്സിൽ ഒരാളെ വിശ്വസിച്ച് പ്രതിഷ്ഠിച്ചു കഴിഞ്ഞാൽ പിന്നെ മരിക്കുവോളം ആ വിശ്വാസത്തിൽ നിന്നും ഹാജിയാരെ പിന്തിരിപ്പിക്കാൻ സാക്ഷാൽ ദൈവംതന്പുരാൻ തന്നെ വിചാരിച്ചിട്ടും കാര്യമില്ല. എന്തിനും പിന്നെ അവർ പറയുന്നത് തന്നെ ആയിരിക്കും ഹാജ്യാർക്ക് വേദവാക്ക്യം. അതുകൊണ്ടാണല്ലോ മെഡിക്കൽ കോളേജിലെ ഏറ്റവും പ്രശസ്തനായ സീനിയർ ഡോക്ടർ ഹബീബ് സാറിന്റെ കീഴിൽ വർഷങ്ങളോളം ശ്വാസം മുട്ടലിനുള്ള ചികിത്സയും, മാസത്തിൽ പകുതിയിലേറെ ദിവസവും ഐ.സി.യു വിലും ആയി ആയുസ്സങ്ങിനെ തള്ളി നീക്കുമ്പോഴും, ഹബീബ് ഡോക്ടറെ അല്ലാതെ വേറൊരു ഡോക്ടറേയും തനിക്കു വിശ്വാസമില്ല എന്ന് ഹാജിയാർ തന്റെ നയം വ്യക്തമാക്കുമ്പോഴുമൊക്കെ, പക്ഷെ ഡോക്ടർ കുറിച്ച്‌ കൊടുക്കുന്ന മരുന്ന് ഹാജിയാർ കഴിക്കണമെങ്കിൽ നാട്ടിലെ മെഡിക്കൽ ഷോപ്പ് നടത്തുന്ന ജോസേട്ടൻ, ഡോക്ടർ കൊടുത്ത ചീട്ട് നോക്കി ഓരോ ഗുളികയും എന്തിനുള്ളതാണെന്ന് തീർപ്പ് കൽപ്പിക്കണമായിരുന്നു. അതിനു ശ...

ജനന തിയ്യതി

ഓര്‍മ്മകള്‍   ചുളിവ് വീണ കയ്യിലെ, വളഞ്ഞു പുളഞ്ഞു പൊങ്ങി നിൽക്കുന്ന പച്ച നിറമുള്ള ഞരമ്പിനെ തലോടി ഉമ്മയോട് ചോദിച്ചു. --' ങ്ങക്ക് പ്പോ എത്ര വയസ്സായി മ്മാ..? --' അനയ്ക്ക് ഈ റബീഉൽ അവ്വൽ പന്ത്രണ്ടിന് (ആഗസ്റ്റ് 30) അയ്മ്പത് വയസ്സ് തികയും.. ഉമ്മ ഒന്ന് പറഞ്ഞു നിർത്തി.. എന്നിട്ടു എന്നെ ഒന്ന് നോക്കിയിട്ട് വീണ്ടും തുടർന്നു.. --' അന്റെ ഇപ്പ ഇഞ്ഞെ കെട്ടിയത് ഇഞ്ചെ പതിമൂന്നാമത്തെ വയസ്സില്.. ഞാൻ ഒന്ന് തല കുലുക്കിയപ്പോ ഉമ്മ വീണ്ടും തുടർന്നു. --' അന്നെ പെറുമ്പോ (പ്രസവിക്കുമ്പോ) ഇച്ച് വയസ്സ് പതിനഞ്ച്..!! അപ്പൊ ഞ്ചെ വയസ്സ് എത്രയാ..? ഇജ്ജ് തന്നെ പറ..!! ചോദ്യത്തിന് മറുപടിയായി ഉമ്മയിൽ നിന്നും തിരിച്ച് ഇങ്ങനെയുള്ള മറുചോദ്യങ്ങളാണ് എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. പക്ഷെ ഇത് കേൾക്കേ ഞാൻ എന്റെ ഇടങ്കയ്യിലെ തള്ളവിരൽ മുതൽ വലംകൈയിലെ ചെറുവിരൽ വരെ ഓരോന്ന് മടക്കി സൂക്ഷ്മതയോടെ കണക്ക് കൂട്ടി പറഞ്ഞു.. --' അപ്പൊ ങ്ങക്ക് അറുപത്തഞ്ച് വയസ്സായില്ലേ.!! --' ങും' ഒരു മൂളലായിരുന്നു ഉമ്മയിൽ നിന്നുള്ള മറുപടി. ഉമ്മയോട് ആര് വയസ്സ് ചോദിച്ചാലും തന്റെ മക്കളുടെ വയസ്സിന്റെ കൂടെ താൻ ...

അപകര്‍ഷതാബോധം

ഓര്‍മ്മകള്‍   സ്കൂൾ കലോത്സവത്തിന് അവതരിപ്പിക്കാനുള്ള നാടകത്തിലേക്ക്‌ നടീ നടന്മാരെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി ഊട്ടി ഹാളിൽ നടക്കുന്ന ഓഡിഷനിലേക്ക് കടന്നു ചെല്ലുമ്പോൾ അനീസിന്റെ മനസ്സും ശരീരവും സഭാകമ്പം കാരണം വിറക്കാൻ തുടങ്ങി. സത്യത്തിൽ അനീസ് പേര് കൊടുത്ത് കുടുങ്ങിയതാണ്. അതുകൊണ്ട് തന്നെ മൈക്കിലൂടെ അവന്റെ പേര് ആരോ വിളിച്ചപ്പോൾ സ്റ്റേജിലേക്ക് ചെല്ലാൻ അവൻ നിർബന്ധിതനായി. വിധി കർത്താവായി സ്റ്റേജിന്റെ സൈഡ് ഭാഗത്തായി ഇരിക്കുന്നത് കലയുമായോ, നാടകവുമായോ അങ്ങാടിയിൽ കണ്ട ബന്ധം പോലുമില്ലാത്ത ഹരി മാഷാണ്. എന്നാൽ ബയോളജിയിലും കെമിസ്ട്രിയിലും ക്ലാസ് എടുക്കുന്നതിൽ മാഷെ വെല്ലാൻ മറ്റാരും വേറെ ഉണ്ടായിരുന്നില്ല. ഹരി മാഷും അനീസും പണ്ടേ അത്ര രസത്തിലല്ലാത്തതു കൊണ്ട് ഈ അവസരം തന്നെ പരിഹസിക്കാനുള്ള ഒരു അവസരമാക്കി മാഷ് മാറ്റും എന്ന് അനീസിന് തെല്ലൊരാശങ്കയും ഉണ്ടായിരുന്നു. അതും കൂടി ആലോജിച്ചപ്പോൾ അവന്റെ ഹൃദയം പൂർവ്വാധികം ശക്തിയോടെ മിടിക്കാൻ തുടങ്ങി. എങ്കിലും സർവ്വ ധൈര്യവും സംഭരിച്ച് അവൻ സ്റ്റേജിലേക്ക് കയറി. ചുറ്റും നിൽക്കുന്നവരെ ഒരു വിഹഗവീക്ഷണം നടത്തി. പക്ഷെ പേടി കാരണം, താനൊഴിച്ച് സ്റ്റേജിൽ നിറഞ്ഞു ...

അശുദ്ധി

ഓര്‍മ്മകള്‍  കുടിവെള്ളത്തിന് കുടവുമായി തന്റെ വീട്ടിലേക്ക് വരുന്നവർക്ക് സ്വന്തം കിണറ്റിലെ വെള്ളം തന്റെ കൈകൊണ്ട് തന്നെ മുക്കി പകർന്ന് കൊടുക്കണം എന്ന നിർബന്ധം ഉണ്ടായിരുന്നു നങ്ങേലിയമ്മക്ക്. ഇത് അറിയാവുന്ന ജമീല താത്ത വൈകുന്നേരങ്ങളിൽ വെള്ളക്കുടവുമായി വന്നു കിണറ്റിൻ കരയിൽ കുടം വെച്ച് തന്റെ ഊഴവും കാത്ത് മാറി നിൽക്കുക പതിവായിരുന്നു. പിന്നീട് നങ്ങീലിയമ്മ വന്ന് ഓരോ തൊട്ടി വെള്ളവും മുക്കി കുടം നിറയ്ക്കുന്നതിനിടയിൽ, അന്നത്തെ നാട്ടുവർത്തമാനങ്ങളുടെ ഒരു പെരുമഴയായിരിക്കും കുറച്ച് നേരത്തേക്ക് ആ കിണറ്റിൻ കരയില്. നങ്ങേലിയമ്മയുടെ ഭർത്താവ് രണ്ടു വർഷം മുമ്പ് ക്യാൻസർ വന്നാണ് മരിച്ചത്. കുട്ടികൾ ഇല്ലാത്തതു കൊണ്ട് അവർ ആ വീട്ടിൽ പിന്നീട് ഒറ്റക്കായി. മുള്ളുവേലി കെട്ടിയ കിണറും പരിസരവും നല്ല വൃത്തിയിലാണ് അവർ പരിപാലിച്ചിരുന്നത്. ഒറ്റക്കായതു കൊണ്ടാകാം സദാസമയവും വീടും പരിസരവും അടുക്കളയും തുടങ്ങി പാത്രങ്ങൾ വരെ ഇങ്ങനെ വൃത്തിയായി കൊണ്ട് നടന്നു. ഇതൊരു ദിനചര്യ എന്നതിൽ ഉപരിയായി ഈ 'വൃത്തി' നങ്ങേലിയമ്മയുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതായിരുന്നു. സ്കൂൾ വിട്ടു വരുന്ന കുട്ടികൾ നങ്ങേലിയമ്മയുടെ കിണറ്റിലേക്കാണ് വെള്...

ആശ്വാസമാകുന്ന മന്ത്രങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ ഉണക്കമുളകും കല്ലുപ്പും ചേർത്ത് വാഴയിലയിൽ ഓലപ്പടക്കം പോലെ പൊതിഞ് തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് കൂട്ടി പിടിച്ച് തനിക്ക് അഭിമുഖമായി ഉമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞിന്റെ മൂർദ്ദാവിനു മുകളിൽ പല തവണയായി വൃത്തം വരച്ച് താഴോട്ട് ഉഴിയുമ്പോൾ കദിയാത്താന്റെ കണ്ണുകൾ പാതിയടഞ്ഞിരുന്നു. ചുണ്ടിൽ ശൂ..ഫാ..എന്നൊരു അശരീരി തത്തിക്കളിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം ഇതിങ്ങനെ ആവർത്തിച്ചതിനു ശേഷം കദിയാത്ത ഇരുന്ന പലകയിൽ നിന്നും മൂട് തട്ടി എണീറ്റ് അടുക്കളയിലേക്ക് നേരെ വെച്ച് പിടിച്ചു. ഒരു നിമിഷം ആ കുട്ടിയെ മന്ത്രിച്ച് ഉഴിഞ്ഞ ഉപ്പും മുളകും കൊണ്ട് പൊതിഞ്ഞ ആ പൊതി നെഞ്ചോടു ചേർത്ത് പിടിച്ചു കണ്ണുകളടച്ചു എന്തെല്ലാമോ മന്ത്രിച്ച് ചൊല്ലിയതിനു ശേഷം അടുപ്പിലെ കത്തിക്കൊണ്ടിരിക്കുന്ന കനലിലേക്ക് ഒറ്റ ഏറു കൊടുത്തു. കനലിൽ കത്തിക്കരിഞ്ഞ മുളകിന്റെ രൂക്ഷഗന്ധം മൂക്കിനുള്ളിലേക്കു അരിച്ചു കേറിയപ്പോൾ തന്നെ കദിയാത്തയും കൂടെയുള്ള ഉമ്മയും കുഞ്ഞും നിന്ന് തുമ്മാൻ തുടങ്ങി. ഉടനെ കദിയാത്ത പ്രഖ്യാപിച്ചു. -' ഇത് കൊതി കൂടിയത് തന്നെ..!! മന്ത്രിച്ചൂതിയ ഉപ്പും മുളകും അടുപ്പിലേക്കിട്...

പ്രിയതമ പറഞ്ഞത്

ഓര്‍മ്മകള്‍  " നിങ്ങളൊക്കെ പോയി. നാലാം ദിവസം ഇവനും പടിയിറങ്ങി. ഇപ്പോ ഒരു വിവരവും ഇല്ല. ജീവിച്ചിരിപ്പുണ്ടാവില്ല. ഉണ്ടെങ്കിൽ എന്നെ കാണാൻ ഇടക്ക് ഓടി വരുന്നതാണ്. ഒറ്റക്കിരിക്കുമ്പോ അവനൊരു കൂട്ടായിരുന്നു. അവന്റെ കളികൾ കാണുമ്പോ മനസ്സിനു വല്ലാത്തൊരു സന്തോഷാണ്. ഇനി പുതിയ ഒരെണ്ണം മെരുക്കി യെടുക്കണം. 'ചൊറുക്ക് ' നെ പൊലെ ചൊറുക്കുള്ള ഒന്നിനെ കിട്ടണം." മുകളിൽ കൊടുത്തിരിക്കുന്ന വരികൾ ഭാര്യ ചെറിയുടേതാണ്. വീട്ടിൽ ഒറ്റക്കിരുന്ന് മടുത്തപ്പോളായിരിക്കാം അവൾ ഇങ്ങനെ ഒരു മെസ്സേജ് എനിക്കയച്ചത്. വായിച്ചപ്പോൾ മനസ് സിൽ തട്ടി. വല്ലാത്ത ഒരു ഫീലിങ്ങും അനുഭൂതിയും. ഇതിൽ പ്രതിപാദിച്ച 'ചൊറുക്ക് ' താഴെ കൊടുത്ത പൂച്ചയുടെ പേരാണ്. മക്കളും അവളും ഇവനെ അങ്ങനെയാണ് വിളിച്ചിരുന്നത്. ഞാൻ നാട്ടിൽ ഉള്ളപ്പോൾ വീടിനുള്ളിൽ ഒരു സർവ്വാധികാരിയുടെ ഭാവമായിരുന്നു ഇവന്. മീൻ അല്ലാതെ വേറൊരു ഭക്ഷണവും അവനു പിടിക്കില്ല. അതും പച്ചമീൻ തന്നെ വേണം. മോൻ അങ്ങാടിയിൽ പോയി മീൻ കൊണ്ട് വരുമ്പോൾ അവനുള്ള മത്തി കയ്യിൽ കരുതിയിട്ടുണ്ടാകും. പിന്നെ അത് കിട്ടുന്നത് വരെ അവന്റെ പിറകെ ബഹളം വെച്ച് നടക്കും. പിന്നെ രാത്രി ഉറങ്ങാൻ നേര...

ഡെങ്കി തന്ന പാഠം

അനുഭവം   സർക്കാർ താലൂക്കാശുപത്രിയുടെ ടോക്കൺ എടുക്കുന്ന കൌണ്ടറിനു മുന്നിലെ നീണ്ട കാത്തിരിപ്പിനൊടുവിൽ കയ്യിൽ കരുതിയ രണ്ട് രൂപ നാണയ തുട്ടുകൾ കൌണ്ടറിൽ കൊടുത്തു. പകരം ശീട്ട് വാങ്ങി വരാന്തയിൽ തിരിച്ച് വന്നപ്പോഴേക്കും ഉമ്മ ഡോക്ടറുടെ മുറിയിലേക്ക് നീണ്ടു കിടക്കുന്ന വരിയിലെ ഒരു കണ്ണിയായി അപരിചിതയായ ഏതോ ഒരമ്മയോട് എന്തൊക്കെയോ നാട്ടു വർത്തതമാനം പറഞ്ഞ് നിൽക്കുകന്നതാണ് കണ്ടത്. നാടാകെ ഡെങ്കിപ്പനിയുടെ അലയൊലി കൊതുകിന്റെ മൂളിപ്പാട്ടിന്റെ താളത്തിനോടൊപ്പം അഴിഞ്ഞാടാൻ തുടങ്ങിയപ്പോഴേക്കും സർക്കാർ ആശുപത്രികൾ രോഗികളെ കൊണ്ട് നിറയാൻ തുടങ്ങിയിട്ടുണ്ട്. രാവിലെ ഏഴ് മണി മുതൽ രോഗികളുടെ ഒഴുക്കാണ് ആശുപത്രിയിലേക്ക്. പനിയുടെ ലക്ഷണം കണ്ടു തുടങ്ങിയവരും, പനി മൂത്ത് അവശരായവരും, തറയിൽ ഇരുന്നും കിടന്നും അക്ഷമയോടെ ഡോക്ടർമാർ വരുന്നതും കാത്തിരിപ്പാണ്. ക്ഷീണവും, അവശതയും, കണ്ണുകളിലെ ദയനീയതയും, കൂടാതെ ഡോക്ടർമാർ വരാൻ വൈകുന്നതിലുള്ള ഈർഷ്യയും അവരുടെ മുഖത്ത് മിന്നി മറയുന്നുണ്ട്‌. ടെങ്കിപ്പനിയെ പ്രതിരോധിക്കാനുള്ള ഹോമിയോ മരുന്ന് സർക്കാർ ഹോമിയോ ആശുപത്രിയിൽ സൌജന്യമായിട്ടു കൊടുക്കുന്നു എന്ന വിവരം കിട്ടിയ ഉടനെ തന്നെ വീട്ടിലുള്ള എ...

കൈവിട്ടുപോയ വാക്ക്

കഥ   ബഷീറിന് (ഞങ്ങള്‍ നാട്ടുകാര്‍ സ്നേഹത്തോടെ “ബസീ” എന്ന് നീട്ടി വിളിക്കും) ഇന്ന് മീന്‍ കൊയ്ത്തിന്‍റെ ദിവസമാണ്. രണ്ട് ദിവസമായി തകര്‍ത്ത് പെയ്യുന്ന മഴ കാരണം തോട്ടിലൊക്കെ കലങ്ങിയ വെള്ളം വരാന്‍ തുടങ്ങിയിട്ടുണ്ട്.  അതറിഞ്ഞ പാടെ വലയുമെടുത്തു ഞങ്ങളുടെ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ഒരു കുഞ്ഞു അണക്കെട്ടായ “ഒരപ്പിങ്ങള്‍” ലേക്ക് വെച്ചു പിടിക്കുന്ന നേരത്താണ് മൊബൈലില്‍ 'ക്ണിം' എന്ന ശബ്ദം താളം പിടിച്ചത്. നാട്ടിലെ ഒരു പ്രമുഖ വാട്സ് ആപ് ഗ്രൂപ്പിലെ സജീവ സാന്നിദ്ധ്യമായ ബസിക്ക് ആ ശബ്ദത്തെ തീരെ അവഗണിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ അതിലെ സന്ദേശത്തിലേക്ക് ബസി ഒരു തോര്‍ത്ത്‌ മുണ്ട് പോലും ഉടുക്കാതെ ഊളിയിട്ടു. ഊളിയിടുമ്പോള്‍ ഒരു പാട് പ്രവാസി സുഹൃത്തുകള്‍ ഉള്ള ബസിയുടെ മനസ്സില്‍ ഉണ്ടായിരുന്ന ഏക ചിന്ത ചെറിയ പെരുന്നാള്‍ ആശംസകളുമായി വരുന്ന ഗല്‍ഫുകാരായിരുന്നു. കാരണം ഗള്‍ഫില്‍ ഇന്നാണ് പെരുന്നാള്..!! നാട്ടില്‍ നാളെയാണ് പെരുന്നാള്‍ എന്ന അറിയിപ്പ് കിട്ടിയപ്പോള്‍ ബസി സ്വയം ആശ്വസിച്ചു. കൂട്ടത്തില്‍ ഇങ്ങനെ ഒരു ആത്മഗതവും പുറത്ത് വന്നു. -“ അപ്പൊ ഇന്ന് ഒരപ്പിങ്ങല്‍ക്ക് മീന്‍ പിടിക്കാന്‍ ...

ഓര്‍മ്മകള്‍

ഉപ്പാന്റെ ജന്മസ്ഥലമായ പത്തിരിയാലിലേക്ക് ഞങ്ങളുടെ നാടായ തിരുവാലിയിൽ നിന്നും രണ്ടര കിലോ മീറ്റർ ദൂരമുണ്ട്. ഉപ്പയുടെ ഉമ്മ വാർദ്ധക്യം കാരണം തീരെ കിടപ്പിലായപ്പോ ഉപ്പ എന്നും വൈകുന്നേരം വലിയുമ്മയെ കാണാൻ പോവും. വലിയുമ്മാക്ക് കൊടുക്കാൻ കയ്യിൽ കുറച്ച് മൈസൂർ പഴവും കരുതിയിട്ടുണ്ടാവും. അന്ന് ലൈൻ ബസ്സ് സർവീസ് ഇഷ്ടം പോലെ ഉണ്ടെങ്കിലും ഉപ്പ നടന്നേ പോകൂ. പോകുന്ന വഴിയിൽ തോടായം എന്ന സ്ഥലത്ത് ചായക്കച്ചവടം ചെയ്തിരുന്ന കൃഷ്ണേട്ടന്റെ കടയിൽ നിന്നുമാണ് മൈസൂർ പഴം വാങ്ങിയിരുന്നത്. അതും ഉപ്പയുടെ ഒരു നിർബന്ധമായിരുന്നു. വലിയുമ്മ മരിക്കുന്നതു വരെ അത് തുടർന്നു. ഉപ്പയെ ദൂരത്തു നിന്നും കാണുമ്പോൾ തന്നെ കൃഷ്ണേട്ടൻ ചായ ഉണ്ടാക്കാൻ തുടങ്ങും. ഉപ്പ അടുത്തെത്തിയാൽ ഒരു കൂടപ്പിറപ്പിന്റെ ഭാവമായിരുന്നു കൃഷ്ണേട്ടന്റെ മുഖത്ത് എപ്പോഴും. അവിടെ നിന്നും ചായയുടെ കൂടെ കൃഷ്ണേട്ടന്റെ "ഫേവറേറ്റ് " പലഹാരമായ പരിപ്പുവടയും കഴിച്ച്, കയ്യിൽ പൊതിഞ്ഞു കൊടുത്ത പഴവും കയ്യിൽ പിടിച്ചു നടന്നു പോകുമ്പോൾ വഴിയിൽ പലരും ഉപ്പാനെ കാത്തിരിക്കുന്നുണ്ടാവും, വിശേഷങ്ങൾ അറിയാൻ വേണ്ടി. അതിൽ ഏറ്റവും കൗതുകം തോന്നിയിരുന്നത് ഉപ്പയെ വഴിയിൽ കാണുമ്പോഴുള...

ഇബുട്ടി

കുറിപ്പ്   രണ്ടാമത്തെ മോൾ "ഇബുട്ടി" ഇക്കൊല്ലം പത്താം ക്ലാസ്സ് പരീക്ഷ എഴുതുന്നത് കൊണ്ട് ദിവസവും ഭാര്യ സുലുവിനോടും കുട്ടികളോടും സംസാരിക്കുന്ന കൂട്ടത്തിൽ, ഇബുട്ടിയോട് കുറച്ചു നേരം കൂടുതൽ സംസാരിക്കാൻ എപ്പോഴും ശ്രദ്ധിച്ചു. പത്താം ക്ലാസ് പരീക്ഷക്ക് എഴുതുന്ന മോളുടെ പ്രവാസിയായ ഉപ്പയുടെ കടമ എന്ന നിലക്ക് അവൾക്കു ആത്മ വിശ്വാസം പകരുന്നതിനു വേണ്ടിയായിരുന്നു അത്. സംസാരത്തിനിടക്ക് യാദൃച്ഛികമായിട്ടാണ് ഇങ്ങനെ ഒരു ചോദ്യം ഞാൻ മോളോട് ചോദിക്കുന്നത്. -" ആട്ടെ അവസാനത്തെ പരീക്ഷ തീരുന്ന ദിവസം എങ്ങിനെ ആഘോഷിക്കാനാ പരിപാടി? -" പടക്കം പൊട്ടിക്കും..!! ഉടനെ വന്നു മറുപടി. -" ഹെന്റമ്മോ പടക്കം പൊട്ടിക്കേ..? മറുപടി കേട്ടപ്പോൾ കണ്ണ് തള്ളിപ്പോയി. പെൺകുട്ടികളായാൽ കുറച്ച് അടക്കവും ഒതുക്കവുമൊക്കെ വേണ്ടേ മോളെ എന്ന് തിരിച്ച് പറയുന്നതിന് മുമ്പേ ബാക്കിയുള്ള മറുപടി കൂടെ പിറകെ വന്നു. -" നല്ല ഓലപ്പടക്കം വാങ്ങി വെച്ചിട്ടുണ്ട് ഉപ്പാ..!! പിന്നെ ഒന്നും തിരിച്ച് പറയാൻ തോന്നിയില്ല. അവർ ആഘോഷിക്കട്ടെ. പടക്കം പൊട്ടിച്ചും സെൽഫി എടുത്തും ഈ അധ്യയന വർഷത്തെ അവസാന നാളുകൾ അവർ ധന്യമാക്കട്ടെ എന്ന...

കൊച്ചൂന്റെ കള്ളത്തരങ്ങൾ

മിനിക്കഥ  -" ങ്ങള് സ്കൂളിൽ പോകാതെ പുതുക്കോട്ട് കുളത്തിൽ ചാടിയതിന്റെയും, ഉമ്മ കാണാതെ അണ്ടി പെറുക്കി വിറ്റ് സിനിമക്ക് പോയതിന്റെയും കഥകൾ ഫേസ് ബുക്കിലൂടെ എഴുതി മക്കളെയും നാട്ടുകാരെയും അറിയിച്ച് അവിടെ ഗൾഫിൽ ഇരുന്നോളീ.. മകൻ ഇവിടെ ങ്ങൾക്ക് പഠിക്കാൻ തുടങ്ങീട്ടുണ്ട് ..!! " രാവിലെ ഉണർന്ന പാടെ "ന്താ വർത്താനം" എന്ന സ്ഥിരം ചോദ്യം ഫോണിലൂടെ അങ്ങോട്ട് ആവർത്തിക്കുന്നതിനു മുമ്പേ മോൻ കൊച്ചൂന്റെ ഉമ്മ സുലൂന്റെ പരാതിക്കെട്ടുകൾ ഇങ്ങോട്ട് വന്ന് ചെവിയിൽ  വീണ് ചിതറി. -"അയ്നിപ്പം ന്താ ണ്ടായത് സുലോ ? എന്റെ മോൻ പിന്നെ എനിക്കല്ലാതെ വേറെ ആർക്കെങ്കിലും പഠിക്കുമോ എന്റെ സുലോ എന്ന് പറയാനാണ് വന്നതെങ്കിലും തൽക്കാലം സംയമനം പാലിക്കുന്നതാണ് ബുദ്ധിയെന്ന് സുലൂന്റെ ശബ്ദത്തിൽ നിന്നും മനസ്സിലായി. കാരണം സുലു നല്ല ദേഷ്യത്തിലായിരുന്നു..!! -" ആയ്ചയിൽ ഒരീസം എന്ന് പറഞ്ഞ മാതിരി കൊച്ചൂന് ഉസ്കൂളിൽ പോകാൻ ഒരു കള്ളത്തരം കുടുങ്ങീക്ക്ണ്.. എന്ത് ചെയ്തിട്ടും കാര്യല്ല. എത്ര അടിച്ചാലും കണ്ണിലേക്കു നോക്കി അങ്ങനെ കരയും. ന്നാലും ഉസ്കൂളിൽ പോകൂല.. എന്നിട്ട് ഇന്ന് ഓൻ എന്നോട് പറഞ്ഞ മറുപടി കേക്കണോ ങ്ങൾക്ക് ..??...

മൈനാത്തയുടെ പ്രതികാരം

കഥ   മൈനാത്ത മരണത്തിനോട് മല്ലടിക്കാൻ പോലും ശേഷിയില്ലാതെ നിസ്സഹായയായി കിടക്കുകയാണ്. വാർധക്യ സഹജമായ കാരണങ്ങൾ കൊണ്ട് എന്ന് സാമാന്യമായി പറയാൻ മാത്രം പ്രായമൊന്നും അവർക്ക് ഇല്ലെങ്കിലും ജീവിത സാഹചര്യങ്ങൾ പെട്ടെന്ന് അവരെ ഒരു വൃദ്ധയും രോഗിയുമാക്കി. ചുറ്റും കൂടിയിരിക്കുന്ന മക്കളുടെ മുഖത്ത് സങ്കടക്കടൽ തിരയടിക്കുന്നുണ്ട്. വരാൻ പോകുന്ന മരണത്തിന്റെ കാലൊച്ച മക്കൾ  പ്രതീക്ഷിക്കുന്നുണ്ടെന്ന് അവരുടെ ശരീര ഭാഷ വിളിച്ചോതുന്നുണ്ട്. അതുകൊണ്ടു തന്നെ ഏതു നിമിഷവും സംഭവിക്കാവുന്ന മരണത്തിലേക്ക് മൈനാത്തയെ യാത്രയയക്കാൻ ചുറ്റും കൂടി നിന്നവർ നിർനിമിഷരായി കാത്തിരിക്കുകയാണ്. വിസ്മൃതിയുടെ മയക്കത്തിലാണ്ടുപോയ മൈനാത്തയുടെ ഉണങ്ങി വരണ്ട ചുണ്ടിൽ സ്വന്തം കെട്ട്യോനായ രായിൻ മൊല്ലാക്ക തന്റെ കയ്യിലുള്ള സംസം വെള്ളം അവരുടെ ചുണ്ടിൽ നനച്ചു കൊടുത്തു. മൊല്ലാക്കയുടെ വട്ടത്താടിയും, തലയിലെ കെട്ടും, ഇളകുന്ന വെള്ളത്തിൽ തെളിയുന്ന പ്രതിബിംബം കണക്കെ മൈനാത്തയുടെ കണ്ണിൽ തെളിഞ്ഞു വന്നതോടെ, മുഖം ശക്തിയായി വലത്തോട്ട് വെട്ടിച്ച് രായിൻ മൊല്ലാക്കയെ രൂക്ഷമായി ഒന്ന് നോക്കി മൊല്ലാക്കയുടെ മുമ്പിൽ പ്രതിഷേധത്തിന്റെ ഒരു ലക്ഷ്മണരേഖ തീർത്...