Skip to main content

ഉമ്മയുടെ ചുവരെഴുത്തുകൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്'

കഥ 

* 20-8-2004 ഫെബ്ര 18 നു വ്യാഴാഴ്ച രാത്രി 10.30 നു (1426 റജബ് 12) ഉപ്പ മരിച്ചു. *
*മുസാഅഫിന്റെ* (ഖുർആൻ) ഏടുകളിൽ എഴു തിവെച്ച പഴക്കം ചെന്ന ഉമ്മയുടെ കൈപ്പട കണ്ടപ്പോൾ ഉള്ളൊന്നു പിടഞ്ഞു.
ഉപ്പയുടെ ഉമ്മ മരിക്കുന്നതിന് മുമ്പ്, ഉപ്പയെ ഏൽപ്പിച്ച ഈ *മുസാഅഫ്‌* ഇന്നും ഒരു
നിധി പോലെ ഉമ്മ കാത്തു സൂക്ഷിക്കുന്നു.
ഏകദേശം എൺപത് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഇതിന്റെ ഏടുകളിലാണ്, കുടുംബത്തിൽ സംഭവിക്കുന്ന സുപ്രധാന സംഭവങ്ങൾ കുറിച്ചിടുന്നത്.
ഒരിക്കലും വൈറസ് കേറാത്ത ഒരു മെമ്മറി കാർഡ് ആയിട്ട് അത് ഇന്നും നിലകൊള്ളുന്നു.
കമ്പ്യൂട്ടർ വന്നപ്പോൾ, വലിയ ആവേശത്തിൽ പ്രധാന വിവരങ്ങളും, കുടുംബത്തിന്റെ ഫോട്ടോ ആൽബങ്ങളും മറ്റും ഹാർഡ് ഡിസ്‌കിൽ സ്റ്റോർ ചെയ്തിരുന്നു. പക്ഷെ..

ഒരു ദിവസം വൈറസ് കേറി സിസ്റ്റം ഫോർമാറ്റ് ചെയ്തു. അന്ന് സ്റ്റോർ ചെയ്ത് വെച്ചതെല്ലാം അങ്ങനെ മാഞ്ഞു പോയി.
പിന്നെ സമയത്തിന്റെ പകുതി മുക്കാൽ ഭാഗവും ഈ മൊബൈലിൽ തോണ്ടുന്ന പരിപാടി ആയപ്പോൾ, എല്ലാം ഇതിൽ സ്റ്റോർ ചെയ്തു. ഒരു ദിവസം അതും കയ്യിൽ നിന്നും മോഷണം പോയി.
ആ മെമ്മറിയെങ്കിലും തിരിച്ച്‌ കിട്ടും എന്ന് വെറുതെയെങ്കിലും അന്ന് മോഹിച്ചു.
പുതിയത് എന്ത് സ്വീകരിക്കുമ്പോഴും അത് പഴയതിനെ തീർത്തും നിരാകരിച്ചുകൊണ്ടാവരുത് എന്ന സത്യം അന്നു മനസ്സിലാക്കി.
ഏതു കംപ്യൂട്ടറിലും, ഫോണിലും ഡാറ്റ സ്റ്റോർ ചെയ്യുമ്പോഴും, മരണം, ജനനം തുടങ്ങി പ്രധാനപ്പെട്ട തിയ്യതികളൊക്കെ *മുസാഅഫിന്റെ* ഏടിൽ കുറിച്ചിടാൻ ഉമ്മ പ്രത്യേകം ശ്രദ്ധിച്ചു.
വീട്ടിൽ ഓരോ വർഷവും പുതിയ അംഗങ്ങൾ പിറവിയെടുക്കുമ്പോഴും, ജനന തീയ്യതിയും, അയല്പക്കത്തെ കൃഷ്ണൻ നായരെ അമ്മ കുറിച്ച് തരുന്ന കുട്ടിയുടെ നാളും കൃത്യമായി *മുസാഅഫിൽ* ഉമ്മ കുറിച്ചിടും.
അഞ്ചു നേരത്തെ നിസ്‌ക്കാരത്തിനിടയിൽ, ഖുർആൻ ഓരോ പ്രാവശ്യം പാരായണം ചെയ്യുമ്പോൾ .. ഉമ്മയുടെ വലതു കൈകൊണ്ട് മറിക്കുന്ന ഓരോ പേജിൽ നിന്നും ഓരോ ജനനവും, മരണവും തെളിഞ്ഞു വരുന്നുണ്ടാവും.
*31-5-1967 ബാപ്പുട്ടിയുടെ ജനനം..അത്തം നക്ഷത്രം..*
*20-8- 2002- റജബ് 12 അബൂട്ടി മരണപ്പെട്ടു *
ഇങ്ങിനെ കുറിപ്പുകൾ ഓരോ ഏടിലും നിറഞ്ഞു കൊണ്ടിരുന്നു..!!
അതിരാവിലെ ഉണർന്ന് എണീറ്റാൽ പ്രഭാത കൃത്യത്തോടൊപ്പം, നിസ്കാരവും കഴിഞ്ഞു ഉമ്മ നേരെ പത്രവും കൊണ്ട് ഉമ്മറത്തേക്ക് വന്നിരുന്ന്, ചരമ കോളത്തിൽ ഊളിയിട്ട് ഓരോന്ന് ചിക്കി ചികയാൻ തുടങ്ങും. അറിയുന്നവർ ആരെങ്കിലും ഫോട്ടോ രൂപത്തിൽ ചരമ കോളത്തിൽ തൂങ്ങി കിടപ്പുണ്ടെങ്കിൽ പിന്നെ അന്നത്തെ നിസ്ക്കാരവും, പാരായണവും ഒരുപാട് നീണ്ടു പോവും.
പക്ഷെ പ്രതീക്ഷിക്കുന്നതല്ല സംഭവിക്കാറ്..!!
രണ്ട് മരുമക്കൾ അകാലത്തിൽ പൊലിഞ്ഞു പോയപ്പോഴും വിറയ്ക്കുന്ന കൈകളോടെ അടുത്ത പേജിൽ ഉമ്മ കുറിച്ചിട്ടു.
*മാനു..മരണം 18-3-2008 ശഅബാൻ 22...*
*അസീസ്..മരണം 30-4-2012.. റജബ് 14..*
മഷി ഉണങ്ങുന്നതിനു മുമ്പേ മുസാഅഫ് അടച്ചത് കൊണ്ടോ, ഒരിറ്റു കണ്ണുനീർ ആ മഷിയിൽ തട്ടി ലയിച്ചതു കൊണ്ടോ ആയിരിക്കാം ആ എഴുത്ത് ഖുർആൻ ലിപികളെയും തലോടി ആ പേജ് മൊത്തം പരക്കുന്നുണ്ടായായിരുന്നു..
കൂട്ടത്തിൽ അനന്തമായി പാതിരാ വരെ നീളുന്ന ഉമ്മയുടെ പ്രാർത്ഥനയും...!!
*മുസാഅഫ്* (ഖുർആൻ )

Comments

Popular posts from this blog

ആശ്വാസമാകുന്ന മന്ത്രങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ ഉണക്കമുളകും കല്ലുപ്പും ചേർത്ത് വാഴയിലയിൽ ഓലപ്പടക്കം പോലെ പൊതിഞ് തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് കൂട്ടി പിടിച്ച് തനിക്ക് അഭിമുഖമായി ഉമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞിന്റെ മൂർദ്ദാവിനു മുകളിൽ പല തവണയായി വൃത്തം വരച്ച് താഴോട്ട് ഉഴിയുമ്പോൾ കദിയാത്താന്റെ കണ്ണുകൾ പാതിയടഞ്ഞിരുന്നു. ചുണ്ടിൽ ശൂ..ഫാ..എന്നൊരു അശരീരി തത്തിക്കളിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം ഇതിങ്ങനെ ആവർത്തിച്ചതിനു ശേഷം കദിയാത്ത ഇരുന്ന പലകയിൽ നിന്നും മൂട് തട്ടി എണീറ്റ് അടുക്കളയിലേക്ക് നേരെ വെച്ച് പിടിച്ചു. ഒരു നിമിഷം ആ കുട്ടിയെ മന്ത്രിച്ച് ഉഴിഞ്ഞ ഉപ്പും മുളകും കൊണ്ട് പൊതിഞ്ഞ ആ പൊതി നെഞ്ചോടു ചേർത്ത് പിടിച്ചു കണ്ണുകളടച്ചു എന്തെല്ലാമോ മന്ത്രിച്ച് ചൊല്ലിയതിനു ശേഷം അടുപ്പിലെ കത്തിക്കൊണ്ടിരിക്കുന്ന കനലിലേക്ക് ഒറ്റ ഏറു കൊടുത്തു. കനലിൽ കത്തിക്കരിഞ്ഞ മുളകിന്റെ രൂക്ഷഗന്ധം മൂക്കിനുള്ളിലേക്കു അരിച്ചു കേറിയപ്പോൾ തന്നെ കദിയാത്തയും കൂടെയുള്ള ഉമ്മയും കുഞ്ഞും നിന്ന് തുമ്മാൻ തുടങ്ങി. ഉടനെ കദിയാത്ത പ്രഖ്യാപിച്ചു. -' ഇത് കൊതി കൂടിയത് തന്നെ..!! മന്ത്രിച്ചൂതിയ ഉപ്പും മുളകും അടുപ്പിലേക്കിട്...

തണലാവുന്ന പെൺമരങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ   പത്തു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നാണ് എന്റെ പ്രിയ സുഹൃത്ത് സൈദ്ന്റെ വീടിന്റെ പടി ചവിട്ടുന്നത്. അകത്തേക്ക് കയറിയപ്പോൾ തന്നെ കഷായത്തിന്റെയും, കുഴമ്പിന്റെയും രൂക്ഷ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. സൈദ് കിടക്കുന്ന കട്ടിലിന് അരികുപറ്റി ഇരിക്കുമ്പോൾ അവൻ ഒരു വല്ലാത്ത സന്തോഷത്തോടെ എന്നെ തന്നെ ഇമവെട്ടാതെ നോക്കിയിരുന്നു. സമയം രാവിലെ പത്തു മണിയായതു കൊണ്ട് സൈദിന്റെ മോള് സഫിയ, അവളുടെ ജോലിയെല്ലാം പെട്ടെന്ന് തീർത്തതിനു ശേഷം ഒരു കെട്ട് മാക്സി എടുത്ത് തലയിൽ വെച്ച് വീട്‌ വീടാന്തരം കേറിയിറങ്ങിയുള്ള കച്ചവടത്തിന് അവൾ പുറപ്പെട്ടു. -" സഫിയ മോളാണ് എന്റെയും ആയിശൂന്റെയും എല്ലാ കാര്യങ്ങളും നോക്കുന്നത്.. -" അപ്പൊ സഫ്‌വാനോ ? ഞാൻ ചോദിച്ചു. -" അവൻ കുടുംബവുമായി ബാംഗ്ളൂരാ..ജോലിത്തിരക്ക് കാരണം വരാറൊന്നുമില്ല.. അതു പറയുമ്പോൾ സെയ്ദിന്റെ മുഖത്ത് ഒരു വല്ലായ്‌മ മുഴച്ചു നിന്നു. -" സഫിയ മോൾ രാവിലെ അഞ്ചുമണിക്ക് അടുക്കളയിൽ തുടങ്ങുന്ന അവളുടെ ജോലി ഒമ്പതരയോടെയാണ് അവസാനിക്കുന്നത്, എന്നെ ബാത്‌റൂമിൽ എടുത്തു കൊണ്ടു പോയി പ്രഭാത കൃത്യങ്ങളൊക്കെ ...

പ്രിയതമ പറഞ്ഞത്

ഓര്‍മ്മകള്‍  " നിങ്ങളൊക്കെ പോയി. നാലാം ദിവസം ഇവനും പടിയിറങ്ങി. ഇപ്പോ ഒരു വിവരവും ഇല്ല. ജീവിച്ചിരിപ്പുണ്ടാവില്ല. ഉണ്ടെങ്കിൽ എന്നെ കാണാൻ ഇടക്ക് ഓടി വരുന്നതാണ്. ഒറ്റക്കിരിക്കുമ്പോ അവനൊരു കൂട്ടായിരുന്നു. അവന്റെ കളികൾ കാണുമ്പോ മനസ്സിനു വല്ലാത്തൊരു സന്തോഷാണ്. ഇനി പുതിയ ഒരെണ്ണം മെരുക്കി യെടുക്കണം. 'ചൊറുക്ക് ' നെ പൊലെ ചൊറുക്കുള്ള ഒന്നിനെ കിട്ടണം." മുകളിൽ കൊടുത്തിരിക്കുന്ന വരികൾ ഭാര്യ ചെറിയുടേതാണ്. വീട്ടിൽ ഒറ്റക്കിരുന്ന് മടുത്തപ്പോളായിരിക്കാം അവൾ ഇങ്ങനെ ഒരു മെസ്സേജ് എനിക്കയച്ചത്. വായിച്ചപ്പോൾ മനസ് സിൽ തട്ടി. വല്ലാത്ത ഒരു ഫീലിങ്ങും അനുഭൂതിയും. ഇതിൽ പ്രതിപാദിച്ച 'ചൊറുക്ക് ' താഴെ കൊടുത്ത പൂച്ചയുടെ പേരാണ്. മക്കളും അവളും ഇവനെ അങ്ങനെയാണ് വിളിച്ചിരുന്നത്. ഞാൻ നാട്ടിൽ ഉള്ളപ്പോൾ വീടിനുള്ളിൽ ഒരു സർവ്വാധികാരിയുടെ ഭാവമായിരുന്നു ഇവന്. മീൻ അല്ലാതെ വേറൊരു ഭക്ഷണവും അവനു പിടിക്കില്ല. അതും പച്ചമീൻ തന്നെ വേണം. മോൻ അങ്ങാടിയിൽ പോയി മീൻ കൊണ്ട് വരുമ്പോൾ അവനുള്ള മത്തി കയ്യിൽ കരുതിയിട്ടുണ്ടാകും. പിന്നെ അത് കിട്ടുന്നത് വരെ അവന്റെ പിറകെ ബഹളം വെച്ച് നടക്കും. പിന്നെ രാത്രി ഉറങ്ങാൻ നേര...