Skip to main content

ആയമ്മ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്'

കഥ 

ഇത് തെക്കേ വാരിയത്ത് പാർവ്വതിയമ്മ, സ്നേഹത്തോടെ ഞങ്ങൾ ആയമ്മ എന്നും വിളിക്കും. വയസ്സ് എൺപത്. ഇരുണ്ട നിറം. കാണാൻ നല്ല സുന്ദരിയായിരുന്നു...!! അവരുടെ നല്ല പ്രായത്തിൽ..!!
ഇപ്പോൾ വാർദ്ധക്യത്തിന്‍റെ പടിവാതിലിൽ താടിക്ക് കൈയും കൊടുത്ത് എന്തോ ആലോചിച്ചങ്ങനെ നിൽക്കുന്നു.
പ്രമേഹം, രക്തസമ്മർദ്ദം, സന്ധി വേദന, വാദം തുടങ്ങിയ അസുഖങ്ങൾക്ക് പുറമെ ആസ്തമയുടെ പരാക്രമവും കൂടി ഉള്ളതുകൊണ്ട് ആയമ്മയുടെ നെഞ്ചിൻകൂടും, കഴുത്തിലെ ഞരമ്പുകളും കൂടി വലിഞ്ഞു മുറുകിയതു വഴി മുഖത്തെ ആ പഴയ പ്രസരിപ്പിനും സൗന്ദര്യത്തിനും ഒരുപാട് മങ്ങലേറ്റിട്ടുണ്ട്.
ആയമ്മയുടെ നല്ല പ്രായത്തിൽ മംഗല്യ ഭാഗ്യം ഉണ്ടായില്ല. ആങ്ങള കയ്യടക്കി വെച്ചിരിക്കുന്ന ആയമ്മയുടെ സ്വത്ത് മറ്റ് തറവാട്ടുകാർ അടിച്ചു മാറ്റാതിരിക്കാൻ ആയമ്മക്ക് വന്ന കല്യാണങ്ങളൊക്കെ സ്വന്തം ആങ്ങള തന്നെ മുടക്കി എന്നാണ് നാട്ടുകാർക്കിടയിൽ സംസാരം.
ഇപ്പൊ ഒറ്റത്തടിയായ ആയമ്മ ഒറ്റക്കാണ് താമസം. വലതു കയ്യിൽ ചോറ്റു പാത്രവും, ഇടതു തോളിൽ ഒരു കുഞ്ഞു ചരുവവും കൈകൊണ്ട് താങ്ങിപ്പിടിച്ച് സന്ധ്യയാവുമ്പോൾ തെക്കേപ്പാട്ടു തറവാട്ടിൽ നിന്നും അടുക്കള ജോലി കഴിഞ്ഞു നടന്നു വരുന്ന സമയത്ത് ആയമ്മയുടെ നെഞ്ചിൻ കൂടിൽ തിങ്ങി ഞെരുങ്ങുന്ന ശ്വാസം പുറത്തേക്കു തള്ളി ഒരു പ്രത്യേക സീൽക്കാരം പ്രകമ്പനം കൊണ്ടു. മൂക്കിന്‍റെ  ദ്വാരം വികസിച്ചു.
ഇത്രയും രോഗങ്ങളൊക്കെ സ്വന്തമായി ഉണ്ടെങ്കിലും ആധുനിക ചികിത്സാരീതികളൊക്കെ ആയമ്മക്ക് അന്യമായിരുന്നു. സർക്കാർ കഷായാശുപത്രിയിൽ നിന്നും കിട്ടുന്ന ഒറ്റമൂലി കഷായം കൊണ്ട് ആയമ്മ ഇപ്പൊ നിലവിലുള്ള എല്ലാ രോഗങ്ങളേയും കൂച്ചു വിലങ്ങിട്ട് ഒരു മൂലയിൽ ഒതുക്കി.
ആയമ്മക്ക് വലിവ് (ആസ്തമ) കൂടിയാൽ പിന്നെ മൂക്കത്താണ് ദേഷ്യം. ആ ദേഷ്യം കാണാൻ കൊച്ചു കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ ഉപയോഗിക്കുന്ന ഒരു പ്രയോഗമുണ്ട്.
"നാരായണാ പതുക്കെ ഉഴിയാവൂ കഷായം കുടിയിലാണ് "
ഒരിക്കൽ അമ്പലക്കുളത്തിൽ നിന്നും കുളിച്ചു കേറുമ്പോൾ കാല് തെറ്റി ഒന്നു വീണു. തുടർന്ന് എങ്ങിനെയോ വേച്ചു വേച്ച് കഷായാശുപത്രിയിൽ എത്തിയ ആയമ്മയുടെ കാല് കമ്പോണ്ടർ നാരായണൻ കുഴമ്പിട്ട് ഉഴിയുമ്പോഴാണ് ഈ ഡയലോഗ് അബദ്ധത്തിൽ ആയമ്മയുടെ വായിൽ നിന്നും ആദ്യമായി വീഴുന്നത്.
ഈ വാക്ക് പിന്നീട് നാട്ടിൽ പാട്ടായി.
ആയമ്മയെ ശുണ്ഠി പിടിപ്പിക്കാനായി വഴിയിൽ കാണുന്നവരെല്ലാം അവരെ കാണുമ്പോൾ ഈ വാക്ക് എടുത്തിട്ട് അലക്കി. അത് കേൾക്കുമ്പോഴേക്കും ആയമ്മ കലിയെടുത്തു ഭദ്രകാളിയെപോലെ തെരുവിൽ തുള്ളി. നാട്ടുകാർ അത് കണ്ടു ആർത്ത് ചിരിച്ചു. അവർക്കു ഒരു നേരം പോക്കായി ആയമ്മ അതിനു ശേഷം.
ഉറ്റവരോ ഉടയവരോ, ഭർത്താവോ, കുട്ടികളോ ഉടമയോ ഇല്ലാത്ത ആയമ്മ തെരുവിൽ പരിഹസിക്കപ്പെട്ടു. ദയനീയമായ ഈ കാഴ്ച ചിലരുടെയൊക്കെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി.
കൊച്ചു കുഞ്ഞുങ്ങൾ ആയമ്മയുടെ അടുത്ത് കൂടി പിറകിൽ നിന്നും വിളിക്കും..
ആയമ്മേ...!!
പാറുവമ്മേ..!!
സ്നേഹത്തോടെയുള്ള കുഞ്ഞുങ്ങളുടെ ആവിളി കേൾക്കുമ്പോൾ ആഞ്ഞു വലിക്കുന്ന ശ്വാസം നിയന്ത്രിച്ച് കുഴിഞ്ഞ കണ്ണുമായി കുട്ടികളുടെ വിളിക്ക് ഉത്തരം നൽകി ആയമ്മ തന്‍റെ മടിക്കുത്തിൽ നിന്നും, വഴിയിലുടനീളം കാണുന്ന കുഞ്ഞുങ്ങൾക്ക് കൊടുക്കാനായി സൂക്ഷിച്ചു വെച്ച മിഠായികൾ എടുത്ത് കൊടുക്കുമ്പോൾ ആയമ്മയുടെ കണ്ണിൽ മാതൃത്വത്തിന്‍റെ തെളിനീർ ഉറവയെടുത്തിരുന്നു.
പക്ഷെ..!!
ആയമ്മ തിരിഞ്ഞു നടന്നു..
കുസൃതികളുടെ കലപില ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ആ കൂട്ടികൾ കൈവീശി ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു..
" നാരായണാ പതുക്കെ ഉഴിയാവൂ കഷായം കുടിയിലാണ്..!! "

Comments

  1. താങ്കളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം

    ReplyDelete

Post a Comment

Popular posts from this blog

ആശ്വാസമാകുന്ന മന്ത്രങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ ഉണക്കമുളകും കല്ലുപ്പും ചേർത്ത് വാഴയിലയിൽ ഓലപ്പടക്കം പോലെ പൊതിഞ് തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് കൂട്ടി പിടിച്ച് തനിക്ക് അഭിമുഖമായി ഉമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞിന്റെ മൂർദ്ദാവിനു മുകളിൽ പല തവണയായി വൃത്തം വരച്ച് താഴോട്ട് ഉഴിയുമ്പോൾ കദിയാത്താന്റെ കണ്ണുകൾ പാതിയടഞ്ഞിരുന്നു. ചുണ്ടിൽ ശൂ..ഫാ..എന്നൊരു അശരീരി തത്തിക്കളിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം ഇതിങ്ങനെ ആവർത്തിച്ചതിനു ശേഷം കദിയാത്ത ഇരുന്ന പലകയിൽ നിന്നും മൂട് തട്ടി എണീറ്റ് അടുക്കളയിലേക്ക് നേരെ വെച്ച് പിടിച്ചു. ഒരു നിമിഷം ആ കുട്ടിയെ മന്ത്രിച്ച് ഉഴിഞ്ഞ ഉപ്പും മുളകും കൊണ്ട് പൊതിഞ്ഞ ആ പൊതി നെഞ്ചോടു ചേർത്ത് പിടിച്ചു കണ്ണുകളടച്ചു എന്തെല്ലാമോ മന്ത്രിച്ച് ചൊല്ലിയതിനു ശേഷം അടുപ്പിലെ കത്തിക്കൊണ്ടിരിക്കുന്ന കനലിലേക്ക് ഒറ്റ ഏറു കൊടുത്തു. കനലിൽ കത്തിക്കരിഞ്ഞ മുളകിന്റെ രൂക്ഷഗന്ധം മൂക്കിനുള്ളിലേക്കു അരിച്ചു കേറിയപ്പോൾ തന്നെ കദിയാത്തയും കൂടെയുള്ള ഉമ്മയും കുഞ്ഞും നിന്ന് തുമ്മാൻ തുടങ്ങി. ഉടനെ കദിയാത്ത പ്രഖ്യാപിച്ചു. -' ഇത് കൊതി കൂടിയത് തന്നെ..!! മന്ത്രിച്ചൂതിയ ഉപ്പും മുളകും അടുപ്പിലേക്കിട്...

ജേക്കബിന്‍റെ സ്വർഗ്ഗരാജ്യം

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ   എന്‍റെ വീടിന്‍റെ തൊട്ടപ്പുറത്തായിരുന്നു അന്ന് കള്ള് ഷാപ്പ് സ്ഥിതി ചെയ്തിരുന്നത്. ഷാപ്പിൽ വൈകു ന്നേരമായാൽ സ്ഥിരമായി കുടിക്കാൻ വരുന്ന ചിലരുണ്ട്. പൊക്കൻ ചെള്ളി, കാരി കുഞ്ഞൻ, നെടുമ്പൻ ചന്ദ്രൻ.. ഇങ്ങിനെ പോവുന്നു ആ നീണ്ട നിര. പാടത്തു പണി യെടുത്തും, കൂലിപ്പണി ചെയ്തും നടന്നിരുന്ന സാധാരണക്കാരുടെ വൈകുന്നേരങ്ങൾ ഉല്ലാസപ്രദമാക്കാനുള്ള ആശ്രയമായിരുന്നു ഈ കള്ള് ഷാപ്പ്. വരുന്നവരെ മുഴുവൻ ഊട്ടാനുള്ള കള്ള് ചെത്താൻ മാത്രം തെങ്ങൊന്നും ഞങ്ങളുടെ നാട്ടിൽ ഇല്ലാത്തതു കൊണ്ട് അല്ലറ ചില്ലറ പൊടികളും, കുമ്പളങ്ങയും, പെട്ടെന്ന് തലയ്ക്കു കേറാൻ പാകത്തിന് എന്തൊക്കെയോ കൃത്രിമങ്ങളും ചേർത്ത് ഉണ്ടാക്കുന്ന ഒരു തരം ഉന്മാദമാണ് അവിടെ വിളമ്പുന്നത് എന്നത് പരസ്യമല്ലാത്ത രഹസ്യമാണ്. വൈകുന്നേരമായാൽ പിന്നെ കുടിയും ബഹളവുമായി ഷാപ്പ് സജീവമാകും. ഇതിനെല്ലാം മൂകസാക്ഷിയായി ഒരു കാടൻപൂച്ച ഇവരുടെയൊക്കെ കാലിനിടയിൽ കൂടി, അവർ തിന്നു വലിച്ചെറിയുന്ന മീൻ മുള്ളും, കപ്പക്കഷ്ണവും തിന്ന് നടക്കുന്നുണ്ടാവും. ഇതിനിടയിൽ രാമൻ കുട്ടി ആശാരി അടിവയറും അമർത്തി പിടിച്ച് മുകളിലത്തെ കണ്ടത്തിലെ പൊന്തക്കാട...

തണലാവുന്ന പെൺമരങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ   പത്തു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നാണ് എന്റെ പ്രിയ സുഹൃത്ത് സൈദ്ന്റെ വീടിന്റെ പടി ചവിട്ടുന്നത്. അകത്തേക്ക് കയറിയപ്പോൾ തന്നെ കഷായത്തിന്റെയും, കുഴമ്പിന്റെയും രൂക്ഷ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. സൈദ് കിടക്കുന്ന കട്ടിലിന് അരികുപറ്റി ഇരിക്കുമ്പോൾ അവൻ ഒരു വല്ലാത്ത സന്തോഷത്തോടെ എന്നെ തന്നെ ഇമവെട്ടാതെ നോക്കിയിരുന്നു. സമയം രാവിലെ പത്തു മണിയായതു കൊണ്ട് സൈദിന്റെ മോള് സഫിയ, അവളുടെ ജോലിയെല്ലാം പെട്ടെന്ന് തീർത്തതിനു ശേഷം ഒരു കെട്ട് മാക്സി എടുത്ത് തലയിൽ വെച്ച് വീട്‌ വീടാന്തരം കേറിയിറങ്ങിയുള്ള കച്ചവടത്തിന് അവൾ പുറപ്പെട്ടു. -" സഫിയ മോളാണ് എന്റെയും ആയിശൂന്റെയും എല്ലാ കാര്യങ്ങളും നോക്കുന്നത്.. -" അപ്പൊ സഫ്‌വാനോ ? ഞാൻ ചോദിച്ചു. -" അവൻ കുടുംബവുമായി ബാംഗ്ളൂരാ..ജോലിത്തിരക്ക് കാരണം വരാറൊന്നുമില്ല.. അതു പറയുമ്പോൾ സെയ്ദിന്റെ മുഖത്ത് ഒരു വല്ലായ്‌മ മുഴച്ചു നിന്നു. -" സഫിയ മോൾ രാവിലെ അഞ്ചുമണിക്ക് അടുക്കളയിൽ തുടങ്ങുന്ന അവളുടെ ജോലി ഒമ്പതരയോടെയാണ് അവസാനിക്കുന്നത്, എന്നെ ബാത്‌റൂമിൽ എടുത്തു കൊണ്ടു പോയി പ്രഭാത കൃത്യങ്ങളൊക്കെ ...