Skip to main content

മാംസം വിൽക്കുന്നവർ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്'
കുറും കഥ 
നന്ദിനിയുടെ ശുഷ്ക്കിച്ച അകിടിൽ പാൽ ചുരത്തൽ നിന്നിരിക്കുന്നു.
പാൽ പാത്രം താടിക്കു കയ്യും കൊടുത്തു വിഷാദത്തോടെ നന്ദിനിയുടെ അകിടിൽ തന്നെ നോക്കി നിൽപ്പുണ്ട്.
ചായക്കടക്കാരൻ കൃഷ്ണേട്ടൻ പാല് കിട്ടാതായപ്പോ പാൽക്കാരൻ കരുണേട്ടന് ഊരുവിലക്കേർപ്പെടുത്തി.
കരുണേട്ടന്റെ മക്കൾക്ക് സ്കൂളിൽ പോവാൻ പാഠപുസ്തകം വാങ്ങാൻ നിവർത്തില്ലാതായി.
കുട്ടികളുടെ അമ്മ വീട്ടിൽ വന്ന മാക്സിക്കച്ചവടക്കാരനോട് അന്ന് ആദ്യമായി മാക്സി വാങ്ങിയ വകയിൽ കടം പറഞ്ഞു.
കാലിൽ ഒരു ലൂണാർ ചെരുപ്പ് പോലും വാങ്ങി ഇടാൻ കഴിവില്ലാതെ കരുണേട്ടന്റെ കാല്പാദം കല്ലുകളും മുള്ളുകളും കുത്തിക്കേറി വേദന കൊണ്ട് പുളഞ്ഞു.
ഒടുവിൽ നന്ദിനിയെ വിൽക്കാൻ തന്നെ തീരുമാനിച്ചു.
ശുഷ്ക്കിച്ച അകിട് ഒഴിച്ച് ബാക്കി ഭാഗങ്ങളിലെ ഇറച്ചിക്ക് അറവുകാരൻ മൊയ്‌ദുക്ക ഒരു വില പറഞ്ഞു.
കച്ചവടം ഉറപ്പിച്ച് മൊയ്‌ദുക്കയുടെ ആലയിൽ നന്ദിനിയെ കാഴ്ചക്ക് വെച്ചപ്പോൾ എല്ലാവരുടെയും പ്രതീക്ഷയും സ്വപ്നങ്ങളും നന്ദിനിയുടെ ഇറച്ചിയിൽ ആയിരുന്നു.
പിന്നീട്..
മൊയ്‌ദുക്കയുടെ മക്കളുടെ മൂക്കിലേക്ക് പാഠപുസ്തകത്തിന്റെ പുത്തൻ മണം അടിച്ചു കേറാൻ തുടങ്ങി.
മേക്സിക്കച്ചവടക്കാരനിൽ നിന്നും മൊയ്‌ദുക്കാന്റെ ബീവി ഒരു പുത്തൻ മാക്സി മുൻ കൂട്ടി ഓർഡർ കൊടുത്തു.
മൊയ്‌ദുക്ക ഒരു ലതർ ചെരുപ്പ് വാങ്ങാൻ തീരുമാനിച്ചു.
അടുത്ത ദിവസം..
മൊയ്‌ദുക്കയുടെ ദിവസമായിരുന്നു
മൊയ്‌ദുക്കാന്റെ ഇറച്ചിക്കടയിൽ നിന്നും "നേർച്ച"ക്കാർ മൊത്തം ഇറച്ചിയും വാങ്ങിപ്പോയി.
കാരണം..
വാങ്ങുന്നവരെ തെറ്റിദ്ധരിപ്പിക്കാൻ കടയുടെ മുന്നിൽ മൊയ്‌ദുക്ക ഒരു " പോത്ത് "ന്റെ തലയായിരുന്നു വെച്ചിരുന്നത്.

Comments

  1. താങ്കളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം

    ReplyDelete

Post a Comment

Popular posts from this blog

ആശ്വാസമാകുന്ന മന്ത്രങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ ഉണക്കമുളകും കല്ലുപ്പും ചേർത്ത് വാഴയിലയിൽ ഓലപ്പടക്കം പോലെ പൊതിഞ് തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് കൂട്ടി പിടിച്ച് തനിക്ക് അഭിമുഖമായി ഉമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞിന്റെ മൂർദ്ദാവിനു മുകളിൽ പല തവണയായി വൃത്തം വരച്ച് താഴോട്ട് ഉഴിയുമ്പോൾ കദിയാത്താന്റെ കണ്ണുകൾ പാതിയടഞ്ഞിരുന്നു. ചുണ്ടിൽ ശൂ..ഫാ..എന്നൊരു അശരീരി തത്തിക്കളിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം ഇതിങ്ങനെ ആവർത്തിച്ചതിനു ശേഷം കദിയാത്ത ഇരുന്ന പലകയിൽ നിന്നും മൂട് തട്ടി എണീറ്റ് അടുക്കളയിലേക്ക് നേരെ വെച്ച് പിടിച്ചു. ഒരു നിമിഷം ആ കുട്ടിയെ മന്ത്രിച്ച് ഉഴിഞ്ഞ ഉപ്പും മുളകും കൊണ്ട് പൊതിഞ്ഞ ആ പൊതി നെഞ്ചോടു ചേർത്ത് പിടിച്ചു കണ്ണുകളടച്ചു എന്തെല്ലാമോ മന്ത്രിച്ച് ചൊല്ലിയതിനു ശേഷം അടുപ്പിലെ കത്തിക്കൊണ്ടിരിക്കുന്ന കനലിലേക്ക് ഒറ്റ ഏറു കൊടുത്തു. കനലിൽ കത്തിക്കരിഞ്ഞ മുളകിന്റെ രൂക്ഷഗന്ധം മൂക്കിനുള്ളിലേക്കു അരിച്ചു കേറിയപ്പോൾ തന്നെ കദിയാത്തയും കൂടെയുള്ള ഉമ്മയും കുഞ്ഞും നിന്ന് തുമ്മാൻ തുടങ്ങി. ഉടനെ കദിയാത്ത പ്രഖ്യാപിച്ചു. -' ഇത് കൊതി കൂടിയത് തന്നെ..!! മന്ത്രിച്ചൂതിയ ഉപ്പും മുളകും അടുപ്പിലേക്കിട്...

തണലാവുന്ന പെൺമരങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ   പത്തു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നാണ് എന്റെ പ്രിയ സുഹൃത്ത് സൈദ്ന്റെ വീടിന്റെ പടി ചവിട്ടുന്നത്. അകത്തേക്ക് കയറിയപ്പോൾ തന്നെ കഷായത്തിന്റെയും, കുഴമ്പിന്റെയും രൂക്ഷ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. സൈദ് കിടക്കുന്ന കട്ടിലിന് അരികുപറ്റി ഇരിക്കുമ്പോൾ അവൻ ഒരു വല്ലാത്ത സന്തോഷത്തോടെ എന്നെ തന്നെ ഇമവെട്ടാതെ നോക്കിയിരുന്നു. സമയം രാവിലെ പത്തു മണിയായതു കൊണ്ട് സൈദിന്റെ മോള് സഫിയ, അവളുടെ ജോലിയെല്ലാം പെട്ടെന്ന് തീർത്തതിനു ശേഷം ഒരു കെട്ട് മാക്സി എടുത്ത് തലയിൽ വെച്ച് വീട്‌ വീടാന്തരം കേറിയിറങ്ങിയുള്ള കച്ചവടത്തിന് അവൾ പുറപ്പെട്ടു. -" സഫിയ മോളാണ് എന്റെയും ആയിശൂന്റെയും എല്ലാ കാര്യങ്ങളും നോക്കുന്നത്.. -" അപ്പൊ സഫ്‌വാനോ ? ഞാൻ ചോദിച്ചു. -" അവൻ കുടുംബവുമായി ബാംഗ്ളൂരാ..ജോലിത്തിരക്ക് കാരണം വരാറൊന്നുമില്ല.. അതു പറയുമ്പോൾ സെയ്ദിന്റെ മുഖത്ത് ഒരു വല്ലായ്‌മ മുഴച്ചു നിന്നു. -" സഫിയ മോൾ രാവിലെ അഞ്ചുമണിക്ക് അടുക്കളയിൽ തുടങ്ങുന്ന അവളുടെ ജോലി ഒമ്പതരയോടെയാണ് അവസാനിക്കുന്നത്, എന്നെ ബാത്‌റൂമിൽ എടുത്തു കൊണ്ടു പോയി പ്രഭാത കൃത്യങ്ങളൊക്കെ ...

പ്രിയതമ പറഞ്ഞത്

ഓര്‍മ്മകള്‍  " നിങ്ങളൊക്കെ പോയി. നാലാം ദിവസം ഇവനും പടിയിറങ്ങി. ഇപ്പോ ഒരു വിവരവും ഇല്ല. ജീവിച്ചിരിപ്പുണ്ടാവില്ല. ഉണ്ടെങ്കിൽ എന്നെ കാണാൻ ഇടക്ക് ഓടി വരുന്നതാണ്. ഒറ്റക്കിരിക്കുമ്പോ അവനൊരു കൂട്ടായിരുന്നു. അവന്റെ കളികൾ കാണുമ്പോ മനസ്സിനു വല്ലാത്തൊരു സന്തോഷാണ്. ഇനി പുതിയ ഒരെണ്ണം മെരുക്കി യെടുക്കണം. 'ചൊറുക്ക് ' നെ പൊലെ ചൊറുക്കുള്ള ഒന്നിനെ കിട്ടണം." മുകളിൽ കൊടുത്തിരിക്കുന്ന വരികൾ ഭാര്യ ചെറിയുടേതാണ്. വീട്ടിൽ ഒറ്റക്കിരുന്ന് മടുത്തപ്പോളായിരിക്കാം അവൾ ഇങ്ങനെ ഒരു മെസ്സേജ് എനിക്കയച്ചത്. വായിച്ചപ്പോൾ മനസ് സിൽ തട്ടി. വല്ലാത്ത ഒരു ഫീലിങ്ങും അനുഭൂതിയും. ഇതിൽ പ്രതിപാദിച്ച 'ചൊറുക്ക് ' താഴെ കൊടുത്ത പൂച്ചയുടെ പേരാണ്. മക്കളും അവളും ഇവനെ അങ്ങനെയാണ് വിളിച്ചിരുന്നത്. ഞാൻ നാട്ടിൽ ഉള്ളപ്പോൾ വീടിനുള്ളിൽ ഒരു സർവ്വാധികാരിയുടെ ഭാവമായിരുന്നു ഇവന്. മീൻ അല്ലാതെ വേറൊരു ഭക്ഷണവും അവനു പിടിക്കില്ല. അതും പച്ചമീൻ തന്നെ വേണം. മോൻ അങ്ങാടിയിൽ പോയി മീൻ കൊണ്ട് വരുമ്പോൾ അവനുള്ള മത്തി കയ്യിൽ കരുതിയിട്ടുണ്ടാകും. പിന്നെ അത് കിട്ടുന്നത് വരെ അവന്റെ പിറകെ ബഹളം വെച്ച് നടക്കും. പിന്നെ രാത്രി ഉറങ്ങാൻ നേര...